ന്യൂഡൽഹി : ഡൽഹിയിലെ സ്കൂളിൽ അഞ്ചാം ക്ലാസുകാരിയെ സ്കൂൾ ജീവനക്കാരനും സംഘവും ചേർന്ന് കൂട്ടമാനഭംഗം ചെയ്തു. ഉത്തർപ്രദേശ് ജാൻപൂർ സ്വദേശിയും സ്കൂളിലെ പ്യൂണുമായ അജയ് എന്ന 54കാരനും സംഘവുമാണ് അഞ്ചാം ക്ലാസുകാരിക്ക് നേരെ കൊടുംക്രൂരത കാട്ടിയത്. അജയ്യെ പിടികൂടിയെന്നാണ് റിപ്പോർട്ട്. മറ്റു പ്രതികളെ സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രതികൾക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്,
സ്കൂളിൽ നിന്ന് അജ്ഞാത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നൽകി മയക്കിയ ശേഷം കൂട്ടാളികളുമായി ബലാത്സംഗം ചെയ്തെന്ന് പരാതിയിൽ പറയുന്നു. കുട്ടിയെ എൽ.ബി.എസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയെ കൗൺസിലിംഗിനും വിധേയമാക്കി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |