ആലപ്പുഴ: ജില്ലാ ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ജില്ലാതല ലൈബ്രറി സെമിനാർ നാളെ രാവിലെ 10 മണി മുതൽ മുനിസിപ്പൽ ടൗൺ ഹാളിൽ നടക്കും. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ് അലിയാർ.എം. മാക്കിയിൽ അദ്ധ്യക്ഷത വഹിക്കും. പൗരത്വം, ദേശീയത എന്ന വിഷയത്തിൽ ഡോ.സി.ഉണ്ണികൃഷ്ണൻ സെമിനാർ അവതരിപ്പിക്കും. വായന മത്സര വിജയികൾക്കുള്ള പുരസ്കാരങ്ങൾ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ജി.കൃഷ്ണകുമാർ വിതരണം ചെയ്യും. ജില്ലാ സെക്രട്ടറി ടി. തിലകരാജ് സ്വാഗതവും സി.ബി.ചന്ദ്രബാബു ആദ്യപ്രതികരണവും നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |