അടിമാലി : എസ്. എൻ. ഡി. പി വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിന് ഇന്നവേറ്റീവ് സ്‌കൂൾ പുരസ്‌കാരം ലഭിച്ചു.
നൂതന ആശയങ്ങൾ അക്കാദമിക് തലത്തിൽ കൊണ്ട് വരുകയും കുട്ടികൾക്ക് പ്രായോഗിക പരിശീലനം നൽകുന്നതിന്റെയും അടിസ്ഥാനത്തിൽ സമഗ്രശിക്ഷാ കേരളം സ്റ്റാർസ് പദ്ധതി നൽകുന്ന പുരസ്‌കാരമാണ് ലഭിച്ചത്. . ജില്ലാതലത്തിൽ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരവും 10,000 രൂപയും ബ്ലോക്ക് തലത്തിൽ മികച്ച സ്‌കൂളിനുള്ള പുരസ്‌കാരവും 5000 രൂപയും അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിന് ലഭിച്ചു. സ്‌കൂളിലെ ഇലക്ട്രീഷ്യൻ ഡൊമസ്റ്റിക് സൊല്യൂഷൻ (ഇ.ഡി. എസ് )ബാച്ചിൽ നടപ്പിലാക്കിയ പ്രായോഗിക പ്രവർത്തനങ്ങളായ
പേർസണലൈസഡ് മൂൺ ലൈറ്റ് നിർമ്മാണം.,പത്തോളം എൽ.ഇ.ഡി പ്രൊഡക്ടുകളുടെ നിർമ്മാണം.,വിവിധ എൽ ഇ ഡി ക്രിസ്മസ് സ്റ്റാറുകൾ സീലിംഗ് ഫാൻ സ്റ്റേറ്റർ വൈൻഡിങ് പരിശീലനം.,എക്സ്റ്റൻഷൻ ബോർഡുകൾ,ഡ്രോൺ ,2 ഡി പ്ലോട്ടർ നിർമ്മാണം
സ്‌നേഹവീടിന്റെ വയറിങ് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്. പ്രിൻസിപ്പൽ പി .എൻ അജിതയോടൊപ്പം അദ്ധ്യാപകരായ നിധിൻ നാഥ്, കെ .എസ് അശ്വതി, ബി. അജയ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ നടത്തിയ കൂട്ടായ പ്രവർത്തനങ്ങളാണ് പുരസ്‌കാരത്തിനർഹമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |