തിരുവനന്തപുരം: രാഹുൽ ഗാന്ധിക്കെതിരായ നടപടി ജനാധിപത്യത്തിലെ കറുത്ത അദ്ധ്യായമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. രാഹുൽ ഗാന്ധിയെ എത്രത്തോളം അവർ ഭയക്കുന്നുവെന്ന് ശരവേഗത്തിലുള്ള ഈ ഉത്തരവിലൂടെ വ്യക്തമാകുന്നുണ്ട്. ഇതെല്ലാം അദാനിയെപ്പോലുള്ള വൻകിട കോർപ്പറേറ്റുകളെ പ്രീതിപ്പെടുത്താനാണെന്ന് സാധാരണക്കാർക്ക് പോലും മനസ്സിലാകും. ഇങ്ങനെയൊന്നും ഭയപ്പെടുത്തി രാഹുൽ ഗാന്ധിയുടെ വായ അടപ്പിക്കാമെന്ന് സംഘപരിവാർ ശക്തികൾ കരുതേണ്ട.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |