വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും മാർച്ച് 31ന് പ്രദർശനത്തിന്. സലിം കുമാർ, പ്രേംകുമാർ. ജോണി ആന്റണി, നോബി, രാജേഷ് മാധവൻ, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ,മാല പാർവതി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ, കെ.വി. അനിൽ. ഛായാഗ്രഹണം രതീഷ് റാം.ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ ആണ് നിർമ്മാണം.
കാവതികാക്കകളിലെ ബൈജു കർമ
ഇന്ത്യയിലെ നാടകപ്രവർത്തകർ നേരിടുന്ന സംഘർഷങ്ങൾ ഒരു കുറ്റാന്വേഷണ കഥയിലൂടെ പറയുന്ന സിനിമയാണ് കാവതികാക്കകൾ.രാ പ്രസാദ് രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിലൂടെ എത്തുന്ന പുതുമുഖ നടനാണ് ബൈജു കർമ.ഏറെ പ്രത്യേകത നിറഞ്ഞ ചിത്രമാണ് കാവതികാക്കകൾ. സിനിമയിലെ ഒരു കഥാപാത്രത്തിനും പേരില്ല. കഥാപാത്രങ്ങൾക്ക് മേക്കപ്പില്ല . അതിനാൽ ബൈജു കർമയുടെ കഥാപാത്രത്തെ പരിചയപ്പെടുത്താൻ കഴിയില്ല.കുറ്റാന്വേഷണ കഥയിലെ കുറ്റാന്വേഷകനായാണ് ബൈജു കർമ അഭിനയിക്കുന്നത്.സ്വാഭാവികമായ വേഷവും സ്വാഭാവികമായ അഭിനയവും കാഴ്ചവച്ചിരിക്കുന്നു.മംഗലപുരം പഞ്ചായത്ത് ഒാഫീസിൽ സൂപ്രണ്ടായി ജോലി നോക്കുന്ന ബൈജു കർമ നല്ല വേഷങ്ങൾക്കായി കാത്തിരിക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |