തിരുവനന്തപുരം: മുൻ അഡിഷണൽ ചീഫ് സെക്രട്ടറി പി. മാരപാണ്ഡ്യൻ (64) നിര്യാതനായി. വെള്ളിയാഴ്ച രാത്രി തമിഴ്നാട് വെല്ലൂരിനടുത്ത് തിരുപ്പത്തൂരിലെ വീട്ടിലായിരുന്നു അന്ത്യം. അർബുദത്തെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിലായിരുന്നു. സംസ്ക്കാരം നടത്തി. ഭാര്യ: സാവിത്രി പാണ്ഡ്യൻ. മകൾ: ഡോ.ഐശ്വര്യ പാണ്ഡ്യൻ
(കാർഡിയാക് സർജൻ,ചെന്നൈ എം.എം.സി )
പരേതരായ ബി.പെരുമാളിന്റെയും ഭൂപതി അമ്മാളിന്റെയും മകനായ മാരപാണ്ഡ്യൻ 1984ൽ സിവിൽ സർവ്വീസിലെത്തി. 2017 മേയ് 30നാണ് വിരമിച്ചത്. കാസർകോട് കളക്ടർ, നിയമം,വനം,നികുതി വകുപ്പ് സെക്രട്ടറിയുൾപ്പെടെ തസ്തികകൾ വഹിച്ചിട്ടുണ്ട്. കാഷ്യു ബോർഡിന്റെ ആദ്യ മാനേജിംഗ് ഡയറക്ടറായും പങ്കാളിത്ത പെൻഷൻ പുന:പരിശോധനാ കമ്മിറ്റി അംഗമായും സേവനമനുഷ്ഠിച്ചു. വിരമിച്ച ശേഷം കാഷ്യുബോർഡിൽ സ്പെഷ്യൽ ഓഫീസറായി. അർബുദ ബാധയെ തുടർന്ന് 2019ൽ തമിഴ്നാട്ടിലേക്ക് മടങ്ങിപ്പോയി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |