SignIn
Kerala Kaumudi Online
Friday, 26 April 2024 2.03 PM IST

തദ്ദേശ സ്ഥാപനങ്ങൾക്ക് ഇനി ജനത്തിന്റെ 'റേറ്റിംഗ്", വിലയിരുത്താൻ പ്രത്യേക ഓൺലൈൻ

p

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ മികവ് വർദ്ധിപ്പിക്കാൻ ജനങ്ങളുടെ വിലയിരുത്തലിന്റെ (സിറ്റിസൺസ് ഫീഡ്ബാക്ക്) അടിസ്ഥാനത്തിൽ റേറ്റിംഗ് സമ്പ്രദായം നടപ്പാക്കും. ഇതിനായി പ്രത്യേക ഓൺലൈൻ സംവിധാനമൊരുക്കും. മാലിന്യ സംസ്‌കരണത്തിലെ നേട്ടം, അതിദാരിദ്ര്യ നിർമ്മാർജനം, ഫയൽ തീർപ്പാക്കുന്നതിലെ വേഗത, തനത് വിഭവസമാഹരണത്തിലെ പരോഗതി തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനത്തിലാകും റേറ്റിംഗ്.

എല്ലാ ഗസറ്റഡ് ഉദ്യോഗസ്ഥർക്കും ഫീൽഡ് തലത്തിലുള്ളവർക്കും റേറ്റിംഗ് വേണമെന്ന നിർദ്ദേശവും സർക്കാർ പരിഗണനയിലാണ്. വകുപ്പിലെ ജീവനക്കാരുടെ കാര്യക്ഷമതയും മാനേജ്‌മെന്റ് പാടവവും ജനസമ്പർക്ക മനോഭാവവും വർദ്ധിപ്പിക്കാൻ ഐ.ഐ.എം സഹകരണത്തോടെ ജൂണിൽ വിപുലമായ പരിശീലനം ആരംഭിക്കും. വകുപ്പിൽ പ്രൊഫഷണലിസം നടപ്പാക്കുകയാണ് ലക്ഷ്യം. ഏകീകൃത തദ്ദേശ വകുപ്പിലെ ഈ വർഷത്തെ സ്ഥലംമാറ്റം ഏപ്രിലിൽ പൂർത്തിയാക്കും. മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലം മാറ്റം. ഇതിനായുള്ള മാർഗ്ഗനിർദ്ദേശം പുറത്തിറക്കി. ചരിത്രത്തിലാദ്യമായി ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമിടയിൽ ഉദ്യോഗസ്ഥരെ പരസ്പരം മാറ്റി നിയമിക്കും.

ഗുണനിലവാരത്തിന് ക്വാളിറ്റി മോണിറ്ററിംഗ്

 പൊതുമരാമത്ത് പ്രവൃത്തികളുടെ ഗുണനിലവാരം ഉറപ്പാക്കാൻ ക്വാളിറ്റി മോണിറ്ററിംഗ് സംവിധാനം.

 ക്വാളിറ്റി ചെക്കിംഗ് ലാബ്, സാങ്കേതിക ഉപദേശക സംവിധാനം, ഡിസൈനിംഗ് വിഭാഗം എന്നിവയുൾപ്പെടും.

 തദ്ദേശവകുപ്പുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സ്ഥിരം സംവിധാനം.

 ഉപജില്ല, ജില്ല, സംസ്ഥാന തലങ്ങളിൽ പരാതിപരിഹാര സ്ഥിരം സമിതികൾ.

 10 ദിവസത്തിലൊരിക്കൽ ഉപജില്ലാ അദാലത്ത്

 15 ദിവസത്തിലൊരിക്കൽ ജില്ലാ അദാലത്ത്

 മാസത്തിലൊരിക്കൽ സംസ്ഥാന അദാലത്ത്

 നഗരസഭകളിലെ സേവനങ്ങൾ ഓൺലൈനാക്കാൻ കെസ്‌മാർട്ട് ഏപ്രിൽ 22ന്

 പഞ്ചായത്തുകളിലെ ഫ്രണ്ട് ഓഫീസിനോട് ചേർന്ന് പൊതുജന സേവന കേന്ദ്രം

 നഗരനയം രൂപീകരിക്കാൻ അന്താരാഷ്ട്ര നിലവാരത്തിലുള്ള അർബൺ കമ്മിഷൻ

 മാലിന്യം വലിച്ചെറിയുന്നത് തടയാൻ എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡുകൾ

 ദ്രവമാലിന്യ പ്ലാന്റുകൾ ഉടൻ

മുപ്പതോളം ദ്രവമാലിന്യ സംസ്‌കരണ പ്ലാന്റുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ പത്ത് പ്ലാന്റുകളുടെ നിർമ്മാണം മേയ് 31നകം പൂർത്തിയാകും. കൊച്ചി എളംകുളം, ബ്രഹ്മപുരം, വെല്ലിംഗ്ടൺ ഐലന്റ്, കൊല്ലം കുരീപ്പുഴ, കോഴിക്കോട് മെഡിക്കൽ കോളജ് (2 എണ്ണം), കണ്ണൂർ പടന്നപ്പാലം, ആലപ്പുഴ ജനറൽ ഹോസ്പിറ്റൽ, തൃശൂർ മാടക്കത്തറ, മൂന്നാർ എന്നീ പ്ലാന്റുകളാണ് ഒരുങ്ങുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RATING
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.