കൊച്ചി: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിജിൽ മാക്കുറ്റിയ്ക്കെതിര കേസെടുത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിദ്വേഷ പ്രചരണം നടത്തിയതിനാണ് കണ്ണൂർ ടൗൺ പൊലീസ് കേസെടുത്തത്. ബിജെപി വൈസ് പ്രസിഡന്റിന്റെ പരാതിയിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
രാഹുൽ ഗാന്ധിയുടെ അയോഗ്യതയ്ക്ക് പിന്നാലെ രാജ്യത്തെ തെരുവുകൾ കലുഷിതമാകണമെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ യൂത്ത് കോൺഗ്രസ് നേതാവ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലഹളയുണ്ടാക്കാൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തി കേസെടുത്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |