ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭ അംഗത്വം റദ്ദാക്കിയതിനു പിന്നാലെ ബി.ജെ.പി നേതാവും നടിയുമായ ഖുശ്ബു സുന്ദറിന്റെ പഴയ പോസ്റ്റ് വൈറലാകുന്നു. കോൺഗ്രസിലായിരുന്നപ്പോഴുള്ള ഖുശ്ബുവിന്റെ ട്വീറ്റാണ് ഇപ്പോൾ കോൺഗ്രസ് പ്രവർത്തകർ കുത്തിപ്പൊക്കിയിരിക്കുന്നത്. മോദി എന്നതിന്റെ അർത്ഥം അഴിമതി എന്നാക്കണമെന്നായിരുന്നു ട്വീറ്റ്. 2018ലെ ഈ ട്വീറ്റ് ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്.
മോദി എല്ലായിടത്തുമുണ്ട്. പക്ഷേ, എന്താണിത്? മോദിയുടെ കുടുംബപ്പേര് അഴിമതിയുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതാണ് നല്ലത്. നീരവ്, ലളിത്, നമോ= അഴിമതി എന്നായിരുന്നു ഖുശ്ബുവിന്റെ ട്വീറ്ര്. ഇതിന്റെ സ്ക്രീൻ ഷോട്ട് സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുകയും ഖുശ്ബുവിനെതിരെ ബി.ജെ.പി കേസ് കൊടുക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഖുശ്ബുവിനെതിരെ മാനനഷ്ട കേസ് കൊടുക്കുമോ എന്ന് കോൺഗ്രസ് എം.പി ദിഗ്വിജയ് സിംഗ് ചോദിച്ചു. കോൺഗ്രസിലായിരുന്നപ്പോൾ പോസ്റ്ര് ചെയ്ത ട്വീറ്രിൽ ലജ്ജയില്ലെന്നും നേതാവിനെ പിന്തുടരുകയും പാർട്ടിയുടെ ഭാഷ സംസാരിക്കുകയും ചെയ്തു എന്ന് പ്രതികരിച്ച ഖുശ്ബു
കോൺഗ്രസ് നിരാശയിലാണെന്നും പറഞ്ഞു. അഞ്ച് വർഷം മുമ്പത്തെ പോസ്റ്രാണ് പ്രതിരോധിക്കാൻ ഉപയോഗിക്കുന്നത്. ധൈര്യമുണ്ടെങ്കിൽ എന്റെ പേരിൽ കേസെടുക്കു. അഴിമതി എന്നും കള്ളൻ എന്നും പറയുന്നതിലുള്ള വ്യത്യാസം മനസ്സിലാക്കണമെന്നും അവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |