രാജാക്കാട്: ഹൈക്കോടതി വിധി അനുകൂലമായാൽ ആക്രമണകാരിയായ അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള മോക്ഡ്രിൽ 29നും ദൗത്യം 30നും നടത്തുമെന്ന് വനംവകുപ്പ് അറിയിച്ചു. ദൗത്യസംഘത്തിന്റെ തലവനായ ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സക്കറിയയും രണ്ടു കുങ്കിയാനകളും ഇന്നലെ ജില്ലയിലെത്തി.
വയനാട്ടിൽ നിന്ന് മുഴുവൻ സംഘവും എത്തിയെന്നും ആനയെ സമ്മർദ്ദം ചെലുത്തി മലയിറക്കില്ലെന്നും ഡോ. അരുൺ സക്കറിയ പറഞ്ഞു. ഒത്തുകിട്ടിയാൽ മാത്രമേ വെടിവെക്കാനാകൂവെന്നും അതിന് കൃത്യദിവസം പറയാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുങ്കിയാനകളായ കോന്നി സുരേന്ദ്രനേയും കുഞ്ചുവിനേയുമാണ് വയനാട്ടിലെ മുത്തങ്ങയിൽ നിന്ന് ഇന്നലെ ചിന്നക്കനാലിൽ എത്തിച്ചത്. മറ്റ് രണ്ടു കുങ്കികളായ വിക്രമും സൂര്യയും നേരത്തെയെത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |