ന്യൂഡൽഹി : രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ സത്യഗ്രഹ സമരവുമായി കോൺഗ്രസ്. ഇന്ന് രാജ്ഘട്ടിലാണ് കോൺഗ്രസ് ഉന്നത നേതാക്കളടക്കം പങ്കെടുക്കുന്ന സത്യഗ്രഹം നടക്കുക. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി തുടങ്ങിയവർ പങ്കെടുക്കും. രാവിലെ പത്തിന് ആരംഭിക്കുന്ന സത്യഗ്രഹം വൈകിട്ട് അഞ്ച് മണിവരെ തുടരും.
ന്യൂഡൽഹിയിലെ സത്യഗ്രഹത്തിനൊപ്പം രാജ്യവ്യാപകമായി കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധ സമരങ്ങളിൽ പങ്കെടുക്കും. ജില്ലാ ആസ്ഥാനങ്ങളിലാവും പ്രതിഷേധം സംഘടിപ്പിക്കുക. രാഹുലിനെ കുരുക്കാൻ ബി ജെ പി ശ്രമിക്കുന്നു എന്നാരോപിച്ചാണ് കോൺഗ്രസ് പ്രതിഷേധം നടത്തുന്നത്. തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഗാന്ധിപാർക്കിൽ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ പ്രതിഷേധ സമരത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |