SignIn
Kerala Kaumudi Online
Friday, 26 April 2024 7.03 PM IST

ജോലിയും കൂലിയും ഇല്ലെന്നുപറഞ്ഞ് വിലപിക്കുന്നവർ ഈ വീട്ടമ്മമാരെ കണ്ടുപഠിക്കണം

agriculture

കോഴിക്കോട്; ഒരു കൂട്ടം വനിതകളുടെ കൈക്കരുത്തിൽ വിളഞ്ഞത് നൂറ് മേനി. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്നര ഏക്കറിൽ 250 ഓളം സ്ത്രീകൾ ജൈവ പച്ചക്കറിത്തോട്ടം ഒരുക്കിയത്. കൃഷി രീതികളെ തിരിച്ചുപിടിക്കാനും സമ്പൂർണ ജൈവകൃഷി രീതികൾ തിരിച്ചുകൊണ്ടുവന്ന് നാടിനെ സമ്പന്നമാക്കാനും ലക്ഷ്യം വെച്ചുകൊണ്ടാണ് ഗ്രാമപഞ്ചായത്ത് ഇത്തരം പദ്ധതി തയ്യാറാക്കിയത്.

ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലുമായി 36 കുടുംബശ്രീ യൂണിറ്റുകളാണ് കൃഷി ഇറക്കിയത്. 5 സെന്റ് മുതൽ 50 സെന്റ് വരെ കൃഷി ചെയ്ത കുടുംബശ്രീ യൂണിറ്റുകളുണ്ട്. കൃഷിവകുപ്പിന്റെ സഹകരണത്തോടെ ആയിരുന്നു കൃഷി. പഞ്ചായത്ത് മൂന്നുലക്ഷം രൂപയുടെ ആനുകൂല്യങ്ങൾ നൽകി.ഡിസംബർ അവസാനവാരത്തിലാണ് കൃഷിയിറക്കിയത്.

പയർ, ചുരങ്ങ, വെള്ളരി, വഴുതന, മുളക്, വെണ്ട, ചീര, തുടങ്ങി 10 ഓളം വിളകളാണ് കൃഷി ചെയ്ത്തത്. ചാണകപ്പൊടി, എല്ലുപൊടി, മറ്റു ജൈവവളങ്ങൾ പുകയില കഷായം, വേപ്പെണ്ണ മിശ്രിതം, തുടങ്ങിയ കീടനാശിനികൾ എന്നിവയാണ് അടിവളമായി ഉപയോഗിച്ചത്. കൃഷിഭവൻ വഴി തൈകളും വളങ്ങളും ജൈവ കീടനാശിനികളും നൽകുകയും കൃഷി ഓഫീസറുടെ നേതൃത്വത്തിൽ കൃഷിയിടങ്ങൾ സന്ദർശിച്ച് ആവശ്യമായ ഉപദേശനിർദ്ദേശങ്ങളും നൽകി. നാട്ടിൽനിന്ന് ഇല്ലാതായിക്കൊണ്ടിരിക്കുന്ന കിഴങ്ങ് വർഗങ്ങൾ തിരിച്ചുകൊണ്ടുവരാനും കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. വിളവെടുത്ത പച്ചക്കറികൾ തോട്ടങ്ങളിൽ വച്ച് തന്നെ വിൽപ്പന നടത്തി.


വിഷ രഹിത ഉൽപ്പന്നങ്ങൾ പഞ്ചായത്തിൽ തന്നെ ഉല്പാദിപ്പിക്കുകയും സ്വയം പര്യാപ്തത കൈവരിക്കുകയാണ് കിഴക്കോത്ത് പഞ്ചായത്തിന്റെ ലക്ഷ്യപൂർത്തീകരണത്തിനായി പഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്‌റി കൃഷി ഓഫീസർ അഞ്ജലി എന്നിവർ കർഷകരുടെ കൂടെ തന്നെയുണ്ട്. സംഘകൃഷിവഴി ഒരു കൂട്ടായ്മയാണ് രൂപപ്പെടുന്നതെന്നും അടുത്തവർഷവും കൃഷി ഇറക്കുമെന്നും കുടുംബശ്രീ അംഗങ്ങൾ പറഞ്ഞു.

വിവിധ തോട്ടങ്ങളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി നസ്റി, വൈസ് പ്രസിഡന്റ് വിനോദ് കുമാർ, റംല മുക്കാട്ടുപൊയിൽ,കെ. കെ ജബ്ബാർ, പ്രിയങ്ക കരൂഞ്ഞിയിൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ വി .കെ അബ്ദുറഹിമാൻ,വി .പി അഷ്റഫ് , വഹീദ കയ്യലശ്ശേരി, മുഹമ്മദലി കെ. കെ , ജസ്ന അസൈൻ, മംഗലങ്ങാട്ട് മുഹമ്മദ് , സി.എം ഖാലിദ്, അർഷദ് കിഴക്കോത്ത് , സാജിദത്ത് ,റസീന , നസീമ ജമാലുദ്ദീൻ, ഇന്ദു സനിത്ത് സി.ഡി.എസ് ചെയർപേഴ്സൺ ജസീറ, വൈസ് ചെയർ പേഴ്സൺ ഉനൈസത്ത് എന്നിവർ നേതൃത്വം നൽകി.വിദ്യാർത്ഥികളെ കൃഷിയിടങ്ങൾ സന്ദർശിക്കാൻ അവസരം നൽകിയും അമ്മമാരോടൊപ്പം കൃഷിയിടത്തിൽ സജീവമാക്കിയും വരും തലമുറയിലേക്കും കൃഷി രീതികളെ പ്രചരിപ്പിക്കാനും അവസരം ഒരുക്കിയിരുന്നു.

'' കടകളിൽ ലഭ്യമാകുന്ന അതേ വിലക്ക് തന്നെ ഗ്രാമപഞ്ചായത്തിലെ ആയിരത്തിലധികം കുടുംബങ്ങളിൽ വിഷ രഹിത പച്ചക്കറികൾ എത്തിക്കാൻ കഴിഞ്ഞത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ഏറ്റവും വലിയ നേട്ടമാണ്''-

വി.പി അഷ്റഫ്

കർഷകനും പതിനാലാം വാർഡ് മെമ്പറുമായ സംഘകൃഷി പഞ്ചായത്ത് തല ചെയർമാൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: AGRICULTURE, AGRICULTURE NEWS, WOMEN, KOZHIKODU, KODUMBASREE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.