SignIn
Kerala Kaumudi Online
Tuesday, 30 April 2024 9.58 PM IST

ഗർഭധാരണം സ്ത്രീകൾക്ക് വേഗത്തിൽ പ്രായമാകുവാൻ കാരണമാകുമോ? പുതിയ പഠനത്തിൽ പറയുന്നത് 

-pregnancy

ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഗർഭധാരണവും പ്രസവവും. പ്രസവ കാലത്ത് കടന്നുപോകുന്ന വേദനകളെല്ലാം പത്ത് മാസം കഴിഞ്ഞ് ആ കുഞ്ഞുമുഖം കാണുമ്പോൾ അപ്രത്യക്ഷമാകുമെന്നത് മറ്റൊരു വാസ്തവം കൂടിയാണ്. ഇപ്പോഴിതാ പ്രസവത്തിന് ശേഷം സ്ത്രീകൾക്ക് സംഭവിക്കുന്ന മാറ്റത്തെ കുറിച്ചുള്ള പഠനമാണ് ആരോഗ്യ ലോകത്ത് ചർച്ചയാകുന്നത്. ഗർഭധാരണം ഒരു സ്ത്രീയുടെ ജൈവിക പ്രായം വേഗത്തിലാക്കുമെന്നാണ് പഠനത്തിൽ വ്യക്തമാക്കുന്നത്.

പ്രൊസീഡിംഗ്സ് ഓഫ് നാഷണൽ അക്കാദമി ഓഫ് സയൻസ് നടത്തിയ പഠനത്തിലാണ് പ്രസവിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ള സ്ത്രീകളേക്കാൾ ജൈവിക പ്രായം വേഗത്തിലാക്കുമെന്ന് കണ്ടെത്തിയത്. ഒരു സ്ത്രീയുടെ ജൈവിക വാർദ്ധക്യ പ്രക്രിയ അവളുടെ പ്രസവത്തിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണെന്നും പഠനത്തിൽ കണ്ടെത്തി. പുതിയ പഠനത്തെ കുറിച്ച് വിശദമായി പരിശോധിക്കാം...

ഗർഭധാരണത്തിന് ശേഷം സ്ത്രീകൾക്ക് സംഭവിക്കുന്ന മാറ്റം
ഫിലിപ്പൈൻസിനുള്ള 1735 സ്ത്രീകളുടെ രക്ത സാമ്പിളുകളാണ് പഠനത്തിന് വേണ്ടി ശേഖരിച്ചത്. 2005ൽ 20-22 വയസുള്ള സ്ത്രീകളാണ് പഠനത്തിൽ പങ്കെടുത്തത്. പഠനത്തിൽ പങ്കെടുക്കുന്നവരുടെ പ്രത്യുത്പാദനപരവും ലൈംഗികവുമായ ചരിത്രങ്ങളും അതുപോലെ തന്നെ അവരുടെ ഗർഭധാരണങ്ങളുടെ എണ്ണവും വിലയിരുത്തി, സ്ത്രീകളുടെയും പുരുഷന്മാരുടെയും പ്രായമാകൽ പ്രക്രിയയെ സ്വാധീനിച്ചേക്കാവുന്ന സാമൂഹിക സാമ്പത്തിക ഘടകങ്ങളും കണക്കിലെടുത്തിട്ടുണ്ട്. 2009 നും 2014 നും ഇടയിൽ കൂടുതൽ പരിമിതമായ സ്ത്രീ പങ്കാളികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുമായി ഗവേഷകർ ഫലങ്ങളെ താരതമ്യം ചെയ്തു.

ജൈവിക വാർദ്ധക്യത്തിന് കാരണമാകുന്ന അല്ലെങ്കിൽ ബാധിക്കാവുന്ന വേരിയബിളുകൾ സംഘം പരിശോധിച്ചു, അതായത് ഒരു കോശത്തിന്റെ പ്രായത്തെ പ്രതിനിധീകരിക്കുന്ന 'എപിജെനെറ്റിക് ക്ലോക്കുകൾ' ആണ് പരിശോധിച്ചത്.

പഠനത്തിൽ കണ്ടെത്തിയത്
പ്രസവിച്ച സ്ത്രീകൾക്ക് ജീവശാസ്ത്രപരമായ പ്രായത്തിൽ മൂന്ന് ശതമാനം വാർഷിക വർദ്ധനവ് സംഭവിക്കുമെന്നും ഒന്നിലധികം തവണ പ്രസവിച്ച സ്ത്രീകൾക്ക് അഞ്ച് മാസം വരെ വേഗത്തിൽ പ്രായമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. ഇതേ പ്രായത്തിലുള്ള പുരുഷന്മാരുടെ എപിജെനെറ്റിക് ക്ലോക്കുകൾ സംഘം പരിശോധിച്ചു. ഇതേ പ്രായത്തിൽ അച്ഛനാകുന്ന പുരുഷന്മാരുടെ ജൈവിക വാർദ്ധക്യത്തിൽ വലിയ മാറ്റങ്ങൾ സംഭവിക്കുന്നില്ലെന്ന് പഠനം കണ്ടെത്തി.

ജൈവിക വാർദ്ധക്യം വർദ്ധിക്കുന്നതിന്റെ പ്രധാനകാരണങ്ങളിൽ ഒന്ന് ഗർഭധാരണങ്ങളുടെ എണ്ണമാണെന്ന് മെയിൽമാൻ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഏജിംഗ് സെന്ററിൽ ഗർഭാവസ്ഥയുടെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് പഠിക്കുന്ന അസോസിയേറ്റ് റിസർച്ച് സയന്റിസ്റ്റ് കാലെൻ റയാനും സംഘവും സിദ്ധാന്തിച്ചിരുന്നു.

'ഗർഭധാരണം ശരീരത്തിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് ഞങ്ങൾ പഠനത്തിലൂടെ കണ്ടെത്തിയിരുന്നു. എന്നാൽ അവയെല്ലാം മോശമല്ല, പക്ഷേ ഇത് ചില രോഗങ്ങളുടെ അപകടസാധ്യതയും മരണവും വർദ്ധിപ്പിക്കുന്നതായി തോന്നിയിട്ടുണ്ട്. ഗർഭധാരണം ജൈവിക വാർദ്ധക്യത്തെ വേഗത്തിലാകുമെന്നതിന് തെളിവുകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്'- കാലെൻ റയാൻ പറഞ്ഞു.

പ്രസവിച്ച് ഏതാനും മാസങ്ങൾക്ക് ശേഷം ഗർഭം മൂലമുണ്ടാകുന്ന വാർദ്ധക്യത്തിന്റെ ത്വരിതഗതിയെ സാവധാനം മാറ്റുന്നുവെന്ന് കീറൻ ഒ ഡോണലിന്റെ നേതൃത്വത്തിലുള്ള ഒരു യേൽ സ്‌കൂൾ ഓഫ് മെഡിസിൻ പഠന സംഘം ഒരു ശാസ്ത്ര ജേണൽ പേപ്പറിൽ അവകാശപ്പെടുകയും ചെയ്തിരുന്നു. അതേസമയം, ഗർഭധാരണത്തിനു ശേഷമുള്ള ചില ജീവിതശൈലി ക്രമീകരണങ്ങൾ മാറ്റിയാൽ ഇക്കാര്യങ്ങൾ ലഘൂകരിക്കാൻ സഹായിക്കുമെന്ന് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: EXPLAINER, WOMEN, INDIA, NEW STUDY
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.