പിരിയുമെന്ന് നല്ല ഉറപ്പുള്ളതുകൊണ്ടാണ് ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും ചേർന്ന് ശത്രു ഫിലിംസ് എന്ന് നിർമ്മാണ കമ്പനിക്കു പേരിട്ടത്. ശത്രു ഫിലിംസ് നല്ല ചിത്രങ്ങൾ തന്നെ നിർമ്മിച്ചു. വിടപറയും മുമ്പേ, ഓർമ്മയ്ക്കായ്, ഇളക്കങ്ങൾ, ലേഖയുടെ മരണം ഒരു ഫ്ളാഷ് ബാക്ക്, ഒരു കഥ ഒരു നുണക്കഥ എന്നീ ചിത്രങ്ങൾ പിറന്നു. നുണക്കഥ കഴിഞ്ഞു ഇന്നസെന്റിന് സിനിമയിൽ തിരക്കായി. വെള്ളിത്തിരയിൽ നർമ്മം വിതറി വിജയ യാത്ര. ഡേവിഡ് കാച്ചപ്പിള്ളി നിർമ്മാതാവായി മുൻപോട്ട് പോയി.തിരക്കിനിടയിലും ഡേവിഡ് കാച്ചപ്പിള്ളിയുടെ സിനിമകളിൽ അഭിനയിക്കാൻ ഇന്നസെന്റ് സമയം കണ്ടെത്തി. പൊറിഞ്ചു മറിയം ജോസിലെ തൃശൂരുകാരൻ ഐപ്പ് മുതലാളിയെ താൻ തന്നെ അവതരിപ്പിക്കുമെന്ന് ഡേവിഡ് കാച്ചപ്പള്ളിയെ ഇന്നസെന്റ് വിളിച്ചറിയിച്ചു. രോഗം പിടികൂടിയപ്പോൾ ഐപ്പ് മുതലാളിയെ അവതരിപ്പിക്കാൻ കഴിഞ്ഞില്ല. ആ കഥാപാത്രത്തെ വിജയരാഘവൻ നന്നായി ചെയ്തുവെന്ന് ഇന്നസെന്റ് തന്നെ പിന്നീട് പറഞ്ഞു. ഇതിനു പകരം ഒരു കഥാപാത്രം ചെയ്യുമെന്ന് വാക്ക് നൽകി. പുതിയ ചിത്രത്തിൽ ഇന്നസെന്റിനെ കാത്ത് തൃശൂർകാരൻ അപ്പാപ്പൻ കഥാപാത്രത്തെ ഡേവിഡ് കാച്ചപ്പിള്ളി കണ്ടിരുന്നു. അപ്പാപ്പൻ ഞാൻ തന്നെ. ഇത് പൊളിക്കും.ഏറ്രവും അവസാനം വിളിച്ചപ്പോൾ ഇന്നസെന്റ് പറഞ്ഞു. ഷെയ്‌ൻ നിഗമിന്റെ അപ്പാപ്പനാകാൻ കാത്തുനിൽക്കാതെ ഇന്നസെന്റ് യാത്രയായി. കോടമ്പാക്കത്ത് ഒരേ മുറിയിൽ താമസക്കാരായി തുടങ്ങിയ ബന്ധമായിരുന്നു ഇന്നസെന്റും ഡേവിഡ് കാച്ചപ്പിള്ളിയും തമ്മിൽ. രണ്ടുപേരും തൃശൂർകാര്. ആത്മാർത്ഥ സുഹൃത്തായി മരണം വരെ ഇന്നസെന്റ് ആ സ്നേഹബന്ധം കാത്തുസൂക്ഷിച്ചു. മിക്ക ദിവസങ്ങളിലും ഫോൺ വിളിച്ചു.വീട്ടുവിശേഷങ്ങളും രോഗത്തെക്കുറിച്ചും സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |