SignIn
Kerala Kaumudi Online
Thursday, 19 September 2024 11.35 AM IST

ഒരു ജോലിക്കുവേണ്ടി കൊതിക്കുന്നവർക്ക് ഇത് ബെസ്‌റ്റ് ടൈം; ധനം സമ്പാദിക്കാനും വഴികൾ തെളിയും

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ -മെയിൽ : samkhiyarathnam@gmail.com

2023 മാർച്ച് 29 1197 മീനം 15 ബുധനാഴ്ച .

(രാത്രി 8 മണി 6 മിനിറ്റ് 23 സെക്കന്റ് വരെ തിരുവാതിര നക്ഷത്രം ശേഷം പുണർതം നക്ഷത്രം)

അശ്വതി: തൊഴിൽ രംഗത്ത് നിന്നും ആനുകൂല്ല്യം, ദാമ്പത്യം സുഖപ്രദം, വാഹനം കൈകാര്യം ചെയ്യുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

ഭരണി: സംഗതികൾ നേടിയെടുക്കാൻ എന്ത് മാർഗ്ഗവും സ്വീകരിക്കും, വീടു വിട്ടുപോകേണ്ട അവസ്ഥ വരും.

കാർത്തിക: വീടിനും വാഹനത്തിനും കേടുപാടുകൾ സംഭവിക്കാനിടയുണ്ട്, ധനനാശം വരാം, മേലധികാരികളിൽ നിന്ന് എതിർപ്പും അസംതൃപ്തിയും.

രോഹിണി: അപകടങ്ങൾ, ജോലിയിൽ കൃത്രിമം കാണിയ്ക്കുക വഴി നിയമപരമായി ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം, വാഹനം ഉപയോഗിക്കുന്നവർ കരുതലോടെ ഉപയോഗിക്കുക.

മകയിരം: മറ്റുള്ളവരിൽ നിന്നും ക്ലേശകരമായ അനുഭവങ്ങൾ വരാം, അയൽക്കാരുമായി കലഹിക്കാനിടവരും, വരവിനേക്കാൾ ചെലവ് അധികരിച്ചു നിൽക്കും.

തിരുവാതിര: സുഖകരമായ കുടുംബജീവിതം നയിക്കും, മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും, ശത്രുക്കൾ നിഷ്പ്രഭരാകും, പുതിയ ഉദ്യമങ്ങളിൽ വിജയം കൈവരിക്കും.

പുണർതം: യാത്ര കൊണ്ട് ഗുണം കിട്ടും, കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കാനിടവരും, വിദേശ ജോലിക്ക് സാധ്യത തെളിയും, പൊതുരംഗത്ത് അംഗീകാരം.

പൂയം: സൗമ്യമായ സമീപനം ദാമ്പത്യ ക്ലേശങ്ങൾ ഒഴിവാക്കാൻ സഹായിക്കും, ബുദ്ധിപരമായി കാര്യങ്ങൾ നീക്കും, പുതിയ കൂട്ടുകെട്ടുകൾ മൂലം ജീവിതത്തിന് മാറ്റം.

ആയില്യം: കൃഷി, നാൽക്കാലി എന്നിവ മഖേനെ സാമ്പത്തീക നേട്ടം. ബന്ധു ഗുണം, കുടുംബ സമേതം ഉല്ലാസയാത്രകൾ നടത്തും, കീർത്തി നേടും, മാധ്യമ പ്രവർത്തനങ്ങളിൽ ശോഭിക്കും.

മകം: ജോലി മാറ്റത്തിൽ സന്തോഷിക്കും, ജീവിത പങ്കാളിയിൽ നിന്നും ഉറച്ച പിന്തുണ, സർക്കാർ അംഗീകാരം ലഭിക്കും, നിയമ നടപടികളിൽ അനുകൂല വിധിയാകും.

പൂരം: ജോലി തെടുന്നവർക്ക് അനുകൂല അറിയിപ്പ് ലഭിക്കും, രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സ്ഥാനമാനങ്ങൾ ലഭിക്കും, യാത്രയിൽ നേട്ടങ്ങൾ.

ഉത്രം: വിദ്യാഗുണം,താൽക്കാലിക ജോലി സ്ഥിരപ്പെടുത്താൻ മേലദ്യോഗസ്ഥർ സഹായിക്കും, ശത്രുക്കൾ മിത്രങ്ങൾ ആകും, ഉണ്ടായിരുന്ന പ്രയാസങ്ങൾ മാറും.

അത്തം: സാഹിത്യ കാരന്മാർക്ക് പുതിയ അവസരങ്ങളോ ? പുതിയ രചനയോ ? സംജാതമാകും, ഏറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും.

ചിത്തിര: സ്ത്രീകൾക്ക് ആഭരണ വസ്ത്രാദിലാഭം, അന്യവ്യക്തിയുടെ സഹായത്താൽ കാര്യങ്ങൾ ശരിയാക്കും, പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും.

ചോതി: വരവ് അധികരിക്കും, വീടുപണിയാരംഭിക്കുകയോ അറ്റകുറ്റപണികൾ നടത്തുകയോ ചെയ്യും, സ്വന്തം കഴിവിലുള്ള വിശ്വാസം ഉയർച്ച നേടിത്തരും, പഠനത്തിൽ കൂടുതൽ മികവ് വച്ച് പുലർത്തും.


വിശാഖം: ശത്രുക്കൾ വർദ്ധിക്കും, ജോലി തെടുന്നവർക്ക് അനുകൂല അറിയിപ്പ് ലഭിക്കും, അപകട ദുരിതങ്ങൾക്കിടയുള്ളതിനാൽ പ്രത്യേകം ശ്രദ്ധിക്കണം, അന്തസ്സ് കൈവിടില്ല.

അനിഴം: മാറ്റി വച്ചിരുന്ന പല കാര്യങ്ങളിലും ശക്തമായ തീരുമാനമെടുക്കും, ശ്രദ്ധകുറയും, കാർഷിക രംഗത്ത് വർത്തിക്കുന്നവർ കരുതലോടെ നീങ്ങുക, വാശി മാത്സരബുദ്ധി എന്നിവ ഉപേക്ഷിക്കണം.

കേട്ട: അനാവശ്യ യാത്രകൾ കഴിവതും ഒഴിവാക്കുക, ബന്ധുക്കൾക്ക് രോഗദുരിതങ്ങൾ ഉണ്ടാകും, എല്ലാകാര്യത്തിലും ആത്മനിയന്ത്രണം പാലിക്കണം, സ്വദേശം വിട്ടു താമസിക്കാൻ താൽപര്യം കാണിക്കും.

മൂലം: വ്യവഹാരങ്ങളിൽ പ്രയാസങ്ങൾ ഉണ്ടാകും, ഉദ്യോഗത്തിൽ തിരിച്ചടികൾ, സ്ത്രീകൾ മൂലം മാനഹാനി സംഭവിക്കും, എല്ലാതരത്തിലും ഉള്ള ലഹരിയിൽ നിന്നൊഴിഞ്ഞു നിൽക്കണം.

പൂരാടം: രഹസ്യങ്ങൾ മറ്റുള്ളവരും ആയിപങ്കിടരുത്, അന്യർ ചെയ്ത കുറ്റം ഏൽക്കേണ്ടി വരും, കുടുംബ സമാധാനം നശിപ്പിക്കുന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കണം.

ഉത്രാടം: പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേരിയ തോതിൽ മനപ്രയാസം ഉണ്ടാകാം, എല്ലാ കാര്യങ്ങൾക്കും തടസ്സം അനുഭവപ്പെടും, വിദ്യാതടസ്സം.

തിരുവോണം: ഒരുമയോടെ പ്രവർത്തിക്കാൻ ദമ്പതികൾക്ക് കഴിയും, ശത്രു ജയം,പ്രണയ കാര്യങ്ങിളിൽ സന്തോഷം,കർമ്മരംഗം ഉഷാറാകും, സന്താനങ്ങൾക്ക് ജോലി ലഭ്യത.

അവിട്ടം: സുഖാനുഭവങ്ങൾ ഉണ്ടാകും, ബന്ധുബലം വർദ്ധിക്കും, ബസിനസ്സിൽ ധനവർദ്ധനവ്, സുഹൃത്തുക്കളുടെ തെറ്റിദ്ധാരണ മാറി രമ്യതയിൽ ആകും.

ചതയം:ദാമ്പത്യ സുഖം, ആഗ്രഹങ്ങൾ സഫലമാകും, തൊഴിൽ മേഖലയിൽ നിന്നും നേട്ടം, വ്യവഹാരവിജയം, കുടുംബത്തിന്റെ സ്വസ്ഥതയും സമാധാനവും തിരിച്ചു പിടിക്കാൻ സാധിക്കും.

പൂരുരുട്ടാതി: ഗൃഹനിർമ്മാണത്തിന് പണം മുടക്കും, വാഹനം പരിഷ്‌ക്കരിക്കും, മകളുടെ വിവാഹം നടത്താൻ പുതിയ അവസരങ്ങളും സാധ്യതകളും കാണുന്നുണ്ട്.

ഉതൃട്ടാതി:മാനസികവും ശാരീരികവുമായി ഗുണപ്രദം ആയിരിക്കും, കല്യാണാലോചനകൾ വീണ്ടും സജീവമാകും, കുടുംബത്തിൽ സുഖവും സമാധാനവും നിറഞ്ഞ അന്തരീക്ഷം ഉണ്ടാകും.


രേവതി: ധനസമ്പാദനത്തിനുള്ള അവസരങ്ങൾ ലഭിക്കും, ചാരിറ്റി പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കും, സഹോദരങ്ങൾ തമ്മിൽ രമ്യതയിൽ ആകും, ഉന്നതരുടെ സഹായ സഹകരണങ്ങൾ ലഭിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: ASTRO, PREDICTION, JOBS, MONEY FLOW
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.