SignIn
Kerala Kaumudi Online
Tuesday, 19 March 2024 11.42 AM IST

40-ാം മലയാറ്റൂർ ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം

meet
എറണാകുളം അങ്കമാലി അതി രൂപത ചാൻസലർ റവ. ഫാ. മാർട്ടിൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു.

കാലടി : 40-ാം മലയാറ്റൂർ ബൈബിൾ കൺവെൻഷൻ തുടങ്ങി. എറണാകുളം അങ്കമാലി അതിരൂപത ചാൻസലർ ഫാ. മാർട്ടിൻ കല്ലുങ്കൽ ഉദ്ഘാടനം ചെയ്തു. ബൈബിൾ പ്രതിഷ്ഠയും ദീപം തെളിക്കൽ കർമ്മവും നടന്നു. ഫാ. മാത്യു പെരുമായൻ,​ ഫാ. ടോബിൻ ഇലഞ്ഞിക്കൽ, ഫാ. ജോൺസൺ വല്ലൂരാൻ,​ ഫാ. ഷെറിൻ പുത്തൻപുരയ്ക്കൽ,​ ഫാ. മാർട്ടിൻ കച്ചിറക്കൽ,​ ഫാ. ജെയിംസ് കക്കുഴി,​ വികാരി ഫാ. വർഗീസ് മണവാളൻ,​ തങ്കച്ചൻ കുറിയേടത്ത്, സാജു മാടവന, സണ്ണി ചിറയത്ത്,​ വൈസ് ചെയർമാൻ ജോസഫ് മാളിയേക്കപ്പടി എന്നിവർ പങ്കെടുത്തു. ഫാ. ജെയിംസ് കുഴി ആദ്യ പ്രഭാഷണം നടത്തി. മലയാറ്റൂർ ഗായകസംഘം ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. നീലീശ്വരം, സെബിയൂർ, വിമലഗിരി, ഇല്ലിത്തോട്,​ കോടനാട്,​ അകനാട് എന്നിവിടങ്ങളിൽ നിന്നുള്ള വിശ്വാസികൾ കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, BIBLE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.