പത്തനംതിട്ട: ആട് ഫാമിൽ നിന്ന് 490 ലിറ്റർ സ്പിരിറ്റ് പിടികൂടിയ സംഭവത്തിൽ രണ്ടാം പ്രതി രതീഷിനെ എക്‌സൈസ് സംഘം പിടികൂടി. ഇയാൾ സ്പിരിറ്റ് കടത്താൻ ഉപയോഗിച്ച കെ.എൽ 30 ഡി 5441 ഇയോൺ കാറും കസ്റ്റഡിയിലെടുത്തു. കാറിൽ നിന്ന് 4 ലിറ്റർ കളർ ചേർത്ത സ്പിരിറ്റും കളർ ചേർക്കാത്ത അരലിറ്റർ സ്പിരിറ്റും കണ്ടെടുത്തു.
കഴിഞ്ഞ 24നാണ് കേസിനാസ്പദമായ സംഭവം .പത്തനംതിട്ട ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ വി.എ.പ്രദീപിന് ലഭിച്ച രഹസ്യ രഹസ്യവിവരത്തെ തുടർന്ന് ഇലന്തൂർ ആശാരിമുക്ക് പേഴുംകാട്ടിൽ രാജേഷ് കുമാർ(45)ന്റെ ഫാമിൽ പത്തനംതിട്ട എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്ന് 35 ലിറ്ററിന്റെ 14 കന്നാസുകളിലായി 490 ലിറ്റർ സ്പിരിറ്റ് കണ്ടെത്തി. സംഭവത്തെ തുടർന്ന് രാജേഷിനെ നേരത്തെ അറസ്റ്റുചെയ്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |