SignIn
Kerala Kaumudi Online
Thursday, 19 September 2024 2.02 PM IST

വി. മുരളീധരനെ വെല്ലുവിളിച്ച് വി. ശിവൻകുട്ടി

Increase Font Size Decrease Font Size Print Page
v-muralidharan-vs-v-sivan

തിരുവനന്തപുരം: കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരിച്ച് തോറ്റ കഴക്കൂട്ടം മണ്ഡലത്തിലെ സ്കൂളുകളുടെ നിലവാരം പരിശോധിക്കാൻ കൂടെ വരുന്നോയെന്ന് വെല്ലുവിളിച്ച് മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ പൊതുവിദ്യാഭ്യാസം മോശമാണെന്ന തരത്തിൽ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ പ്രസ്താവന നടത്തുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ കുറിപ്പിടുകയും ചെയ്തതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. സ്കൂളുകൾ കണ്ട ശേഷം പ്രസ്താവന പിൻവലിക്കാൻ അദ്ദേഹം തയാറാകുമോ? ഇപ്പോ നടത്തുന്ന കുറ്റപ്പെടുത്തലുകളെല്ലാം വരാൻ പോകുന്ന പാർലമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണങ്ങൾ മാത്രമാണ്. കേരളത്തിൽ നല്ല കാര്യങ്ങൾ നടക്കുന്നതിലെ അസൂയയും കുശുമ്പുമാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്. ഇന്ത്യൻ രാഷ്ട്രപതി കേരളത്തെ അഭിനന്ദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: V MURALIDHARAN VS V SIVANKUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.