കോഴിക്കോട്: രണ്ടുലക്ഷം രൂപ നഷ്ടപരിഹാരം സംബന്ധിച്ച് സർക്കാർ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഹർഷിന പറഞ്ഞു. അഞ്ചുവർഷം വയറിൽ കത്രികയുമായി ജീവിച്ച തനിക്കുണ്ടായത് വിവരിക്കാനാവാത്ത ദുരിതമാണ്. ലക്ഷങ്ങളുടെ ചികിത്സയ്ക്ക് ശേഷവും ആരോഗ്യാവസ്ഥ നേരെയാകാത്ത തനിക്ക് ചെറിയ തുക സർക്കാർ വെച്ചുനീട്ടിയത് നിരാശാജനകമാണ്. തന്റെ മൂന്ന് പ്രസവ ശസ്ത്രക്രിയകളും സർക്കാർ ആശുപത്രികളിലാണ് നടന്നത്. ഡോക്ടർമാർക്ക് പറ്റിയ കൈപ്പിഴവിന് ഇതാണോ പരിഹാരം. താത്കാലിക നഷ്ടപരിഹാരമാണെങ്കിൽ സ്വീകരിക്കും. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |