തിരുവനന്തപുരം: കോമ്പോസിഷൻ നികുതിയിലേക്ക് മാറാനുള്ള സമയം മാർച്ച് 31ന് തീരുമെന്ന് ജി.എസ്.ടി. കമ്മിഷണർ അറിയിച്ചു. നിലവിൽ കോമ്പോസിഷൻ നികുതിയെടുത്തിട്ടുള്ളവർ വീണ്ടും ഓപ്ഷൻ നൽകേണ്ടതില്ല. പുതിയ സാമ്പത്തികവർഷത്തിന് മുന്നോടിയായി പുറത്തിറക്കിയ മാർഗനിർദ്ദേശത്തിലാണിതുള്ളത്. പത്തുകോടി വരെ വാർഷിക വിറ്റുവരവുള്ളവർക്ക് ബി.ടു.ബി. ഇടപാടിൽ ഇ.ഇൻവോയ്സ് നിർബന്ധമാക്കി. ജി.എസ്.ടിയുള്ള വ്യാപാരികൾ ഏപ്രിൽ മുതൽ യൂണിക് സീരിസുള്ള ഇൻവോയ്സ് ഉപയോഗിക്കണം. അഞ്ച് കോടിവരെ വാർഷിക വിറ്റുവരവുള്ളവർക്ക് മൂന്ന് മാസത്തിലൊരിക്കൽ ജി.എസ്.ടി.റിട്ടേൺ സമർപ്പിക്കുന്ന സ്കീമിലേക്ക് മാറാൻ അവസരമുണ്ട്. ഇത് സാമ്പത്തികവർഷത്തിന്റെ തുടക്കം മുതൽ സ്വീകരിക്കണം. ഐ.ജി.എസ്.ടി അടയ്ക്കാതെ കയറ്റുമതി ചെയ്യുന്നവർ അതിന് മുമ്പ് ജി.എസ്.ടി.ആർ. എഫ്.ഡി.കമ്മിഷണർക്ക് ലെറ്റർ ഓഫ് അണ്ടർടേക്കിംഗ് നൽകിയിരിക്കണമെന്നും അറിയിപ്പിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |