SignIn
Kerala Kaumudi Online
Saturday, 27 April 2024 9.20 AM IST

26 വർഷത്തിനുശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിക്കുന്നു, കഥാപാത്രത്തിന്റെ ചിത്രങ്ങൾ വൈറൽ, കളിയാട്ടവുമായി ബന്ധമില്ലെന്ന് സംവിധായകൻ

jayaraj

നീണ്ട 26 വർഷത്തിനുശേഷം സുരേഷ് ഗോപിയും സംവിധായകൻ ജയരാജും വീണ്ടും ഒന്നിക്കുന്നു. 'ഒരു പെരുങ്കളിയാട്ടം' എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് ഇരുവരും ഒന്നിക്കുന്നത്. സുരേഷ് ഗോപിയ്ക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടികൊടുത്ത 1997ൽ പുറത്തിറങ്ങിയ 'കളിയാട്ടം' എന്ന സിനിമയിലാണ് ജയരാജും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ച് പ്രവർത്തിച്ചത്. ഇന്ത്യൻ ക്ളാസിക് സിനിമകളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന എക്കാലത്തെയും മികച്ച മലയാള ചലച്ചിത്രങ്ങളിലൊന്നാണ് കളിയാട്ടം.

കഥാപാത്രത്തിന്റെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി തന്നെയാണ് പുതിയ സിനിമയെക്കുറിച്ച് ആരാധകരോട് വെളിപ്പെടുത്തിയത്. 'ജയരാജിന്റെ അടുത്ത ചിത്രത്തിൽ പെരുവണ്ണനായുള്ള രൂപാന്തരം' എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി ചിത്രങ്ങൾ പങ്കുവച്ചത്.

'1997ൽ കളിയാട്ടം എന്ന സിനിമ ഞാനും സുരേഷ് ഗോപിയും ചേർന്ന് ഒരുക്കിയതാണ്. ഇപ്പോൾ വീണ്ടും തെയ്യങ്ങളുടെ പശ്ചാത്തലത്തിൽ ഞങ്ങൾ ഒന്നിക്കുന്നു. 'ഒരു പെരുങ്കളിയാട്ടം'. കളിയാട്ടം എന്ന സിനിമയുമായി ഇതിന് യാതൊരു ബന്ധവുമില്ല. വ്യത്യസ്തമായ ഒരനുഭവം ആയിരിക്കും ഇത്'- സിനിമ പ്രഖ്യാപിച്ചുകൊണ്ട് ഫേസ്‌ബുക്കിൽ ജയരാജ് പറഞ്ഞതിങ്ങനെയായിരുന്നു. പെരുങ്കളിയാട്ടത്തിന്റെ ചിത്രീകരണം ഇന്നലെ ആരംഭിച്ചു.

കളിയാട്ടത്തിൽ മഞ്ജു വാര്യരായിരുന്നു നായിക. പെരുങ്കളിയാട്ടത്തിൽ ഷൈൻ ടോം ചാക്കോ, അനശ്വര രഞ്ജൻ, കെ ജി എഫ് ഫെയിം ബി എസ് അവിനാഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JAYARAJ, SURESHGOPI, PERUNKALIYATTOM, NEWMOVIE, CHARACTER, POST
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.