കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര വില്ലേജിൽ ഐ.ആർ.ഇ നടത്താൻ പോകുന്ന ഖനനത്തെ ശക്തമായി നേരിടുവാൻ ജനകീയ സമരസമിതിയുടെ സമര ആഹ്വാന കൺവെൻഷൻ തീരുമാനിച്ചു. ഖനനം തുടങ്ങിയാൽ നാട്ടുകാരെ അണി നിരത്തി ചെറുത്തു തോൽപ്പിക്കും. പ്രക്ഷോഭങ്ങൾക്ക് മുന്നോടിയായി പ്രതിഷേധ യോഗങ്ങളും കൂടുംബസംഗമങ്ങളും സംഘടിപ്പിക്കും. നഗരസഭാ കൗൺസിലർ മഹേഷ് ജയരാജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ചെയർമാർ മുനമ്പത്ത് ഷിഹാബ് അദ്ധ്യക്ഷനായി. ജനറൽ കൺവീനർ ജഗത് ജീവൻ ലാലി സമര പരിപാടികൾ വിശധീകരിച്ചു. ട്രഷറർ ടി.വി. സനൽ മുഖ്യ പ്രഭാഷണം നടത്തി. വി.സന്തോഷ്, സന്തോഷ്കുമാർ , തയ്യിൽ തുളസി, ഷാജഹാൻ കുളച്ച വരമ്പേൽ, രാധാകൃഷ്ണർ , ഷിലു, ബൈജു , ബേബി കുട്ടി. പശുപാലൻ എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |