കൊല്ലം : ജി.ദേവരാജൻ സ്മൃതിഗാഥ മ്യൂസിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ജി.ദേവരാജൻ മാസ്റ്റർ അനുസ്മരണവും ഗാനാലാപനസദസും ഇന്ന് വൈകിട്ട് 5ന് ആശ്രാമം നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യും. സ്മൃതിഗാഥ പ്രസിഡന്റ് അഡ്വ.എസ്.രാജീവൻ മുണ്ടയ്ക്കൽ അദ്ധ്യക്ഷത വഹിക്കും. നടൻ അഡ്വ.കെ.പി.സജിനാഥ് അനുസ്മരണ പ്രഭാഷണം നടത്തും. സംവിധായകൻ ആർ.രാജ് മോഹൻ, സിനിമാതാരം എൽ.രാജി, ഗായകൻ ഡോ.ഉണ്ണികൃഷ്ണൻ ആശ്രാമം, കെ.എസ്.ഇ.ബി റിട്ട.എക്സിക്യുട്ടീവ് എൻജിനിയർ എം.എസ്.പ്രസാദ്, കെ.സുരേഷ് ചന്ദ്രൻ,
നാടകനടി എൽ.സുഗന്ധി എന്നിവർ സംസാരിക്കും. സ്മൃതിഗാഥ സെക്രട്ടറി റസീന അജയൻ സ്വാഗതവും ഗായകൻ സ്മൃതി ഗാഥ എ.ടി.ബിജു നന്ദിയും പറയും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |