ആലപ്പുഴ: ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന സ്കൂൾ ഗെയിംസിന്റെ ഗ്രൂപ്പ് 12 മത്സരങ്ങളുടെ ഉദ്ഘാടനം എസ്.ഡി. കോളേജ് ഗ്രൗണ്ടിൽ എച്ച്.സലാം എം.എൽ.എ നിർവഹിച്ചു.
വിദ്യാഭ്യാസ ഉപഡയറക്ടർ പി.സുജാത അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സ്പോർട്സ് കോ-ഓർഡിനേറ്റർ വിജു, ഗെയിംസ് റിപ്പോർട്ടർ എൽ.ഹരിഷ് ശങ്കർ, ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു, എം.കെ.ശോഭന, എസ്.സുമാദേവി, പി.കെ. ഉമാനാഥൻ, ശാന്തി സോളമൻ, പി.ഡി.ജോഷി എന്നിവർ സംസാരിച്ചു. എസ്.ഡി കോളേജ് ഗ്രൗണ്ടിൽ ആൺകുട്ടികളുടെ ക്രിക്കറ്റ്, മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ പെൺകുട്ടികളുടെ ക്രിക്കറ്റ്, നാല്, അഞ്ച് തീയതികളിൽ ആലപ്പുഴ വൈ.എം.സി.എയിൽ ടേബിൾ ടെന്നീസ് മത്സരവും അഞ്ചിന് എസ്.ഡി.വി സെന്റിനറി ഹാളിൽ യോഗ മത്സരവുമാണ് നടക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |