ഇന്ന് ലോക ഓട്ടിസം ദിനം
ആലപ്പുഴ: ഓട്ടിസം ബാധിതർ ഉൾപ്പെടെ ഭിന്നശേഷിക്കാർക്കായി കഴിഞ്ഞ സാമ്പത്തിക വർഷം സാമൂഹ്യനീതി വകുപ്പ് ജില്ലാ ഓഫീസിന് അനുവദിച്ച ഫണ്ട് നൂറ് ശതമാനവും ചെലവഴിച്ചു. ഭിന്നശേഷിക്കാർക്കായി 11 വ്യക്തിഗത ഗുണഭോക്തൃ പദ്ധതികളാണ് വകുപ്പ് മുഖേന നടപ്പാക്കുന്നത്.
തുണയില്ലാത്ത ഭിന്നശേഷിക്കാരുടെ ചികിത്സയ്ക്കായി നടപ്പാക്കിയ പരിരക്ഷ പദ്ധതി പ്രകാരം അർഹരായ എല്ലാ അപേക്ഷകർക്കും ധനസഹായം ലഭ്യമാക്കി. ഭിന്നശേഷി രക്ഷിതാക്കളുടെ കുട്ടികൾക്കുള്ള വിദ്യാകിരണം സ്കോളർഷിപ്പ് 495 കുട്ടികൾക്ക് നൽകി. തീവ്ര ഭിന്നശേഷിയുള്ള കുട്ടികളുടെ അമ്മമാർക്ക് സ്വയം തൊഴിൽ സംരംഭം ആരംഭിക്കാൻ സ്വാശ്രയ പദ്ധതിയിലൂടെ 7 പേർക്ക് 35,000 രൂപ വീതം കൈമാറി. പരിണയം വിവാഹ ധനസഹായ പദ്ധതി പ്രകാരം 50 പെൺകുട്ടികൾക്ക് 30,000 രൂപ വീതം നൽകി. പ്രസവശേഷം രണ്ട് വർഷം വരെ കുഞ്ഞുങ്ങളെ പരിപാലിക്കാൻ ഭിന്നശേഷിക്കാരായ അമ്മമാർക്ക് പ്രതിമാസം 20,000 രൂപവരെ നൽകുന്ന മാതൃജ്യോതി പദ്ധതിയിൽ 10 ഗുണഭോക്താക്കൾക്ക് ധനസഹായം
നൽകിയെന്നും അധികൃതർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |