പെരിന്തൽമണ്ണ: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. പാങ്ങ് തോറയിൽ വലിയപറമ്പിൽ കുഞ്ഞിമുഹമ്മദിന്റെ മകൻ ഉമ്മർ (23) ആണ് മരിച്ചത്. പടപ്പറമ്പ് കൊളത്തൂർ റോഡിൽ കമ്പനിപ്പടിയിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം. വയറിംഗ് ജോലിക്ക് പോയി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഉമ്മർ. കൊളത്തൂർ ഭാഗത്ത് നിന്ന് പടപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ടിപ്പറുമായാണ് കൂട്ടിയിടിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ ഒരു മണിയോടെ മരണപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം പലകപ്പറമ്പ് മഹല്ല് ഖബർസ്ഥാനിൽ മറവ് ചെയ്തു. മാതാവ്: ആസ്യ. സഹോദരിമാർ: സമീറ, സുമീറ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |