ന്യൂഡൽഹി: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 42 സ്ഥാനാർത്ഥികളുടെ പട്ടിക കോൺഗ്രസ് പുറത്തു
വിട്ടു. മുൻ ബി.ജെ.പി, ജെ.ഡി.എസ് നേതാക്കളെയും ഉൾപ്പെടുത്തി. 224 നിയമസഭാ സീറ്റലേക്കുള്ള 124 പേരുടെ ആദ്യ പട്ടിക കോൺഗ്രസ് നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. 58 സീറ്റുകളിലേക്കാണ് ഇനി പ്രഖ്യാപിക്കാനുള്ളത്. ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പുറത്തു വിട്ടിട്ടില്ല.
2019 ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ പരാജയത്തിൽ നിർണായക പങ്കു വഹിച്ച മുൻ ബി.ജെ.പി എം.എൽ.എ ബാബുറാവു ചിഞ്ചൻസൂറിനെ ഗുർമിത്കൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കി. മറ്റൊരു മുൻ ബി.ജെ.പി എം.എൽ.എ എൻ.വൈ ഗോപാൽകൃഷ്ണ സംവരണ മണ്ഡലമായ മൊളകൽമുരുവിൽ മത്സരിക്കും.ജെ.ഡി.എസിൽ നിന്ന് വന്ന എസ്.ആർ. ശ്രീനിവാസിന് മുൻ മണ്ഡലമായ ഗുബ്ബി നൽകി. മുൻ മുഖ്യമന്ത്രി ധരം സിംഗിന്റെ മകൻ വിജയ് ധരം സിംഗിന് ബസവകല്യൺ മണ്ഡലവും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |