തൃശ്ശൂർ: വാൽപ്പാറയിൽ അഞ്ചുവയസുകാരനെ പുലി ആക്രമിച്ചു. ജാർഖണ്ഡ് സ്വദേശികളായ തോട്ടം തൊഴിലാളികളുടെ കുട്ടിക്കാണ് പരിക്കേറ്റത്. പരിക്കേറ്റ കുട്ടിയെ വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു സംഭവം.
വാൽപ്പാറ- മലക്കപ്പാറ അതിർത്തിയിലാണ് പുലിയുടെ ആക്രമണമുണ്ടായത്. രക്ഷിതാക്കൾക്ക് പിന്നാലെ തോട്ടത്തിലേയ്ക്ക് പോകുന്നതിനിടെയാണ് കുട്ടിയെ പുലി ആക്രമിച്ചത്. കുട്ടിയുടെ നിലവിളി കേട്ട് ആളുകൾ ബഹളമുണ്ടാക്കിയതോടെ പുലി അവിടെ നിന്ന് ഓടിപോകുകയായിരുന്നു. ഈ പ്രദേശത്ത് നേരത്തെയും പുലിയുടെ സാന്നിദ്ധ്യമുണ്ടായിരുന്നതായി തോട്ടം തൊഴിലാളികൾ പറയുന്നത്. പ്രദേശത്തെ വളർത്തുമൃഗങ്ങളെ നേരത്തെ പുലി ആക്രമിച്ച് കൊന്നിട്ടുണ്ട്.
പുലിയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ടെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. അന്യസംസ്ഥാനക്കാരായ നിരവധി തൊഴിലാളികുടുംബങ്ങൾ ഇവിടെ തോട്ടങ്ങളിൽ ജോലി ചെയ്യുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |