മുഹമ്മ : കണിച്ചുകുളങ്ങരയിൽ മാനസിക വെല്ലുവിളി നേരിടുന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണസ്വഭാവം ജനങ്ങൾക്ക് ഭീഷണിയാകുന്നു. വ്യാഴാഴ്ച രാവിലെ ഒൻപതോടെ ചെട്ടിച്ചിറ കവലയിലുളള വീട്ടിൽ എത്തിയ ഇയാൾ ഗൃഹനാഥനെ ആക്രമിച്ചു. മഴ കാരണം വീട്ടിൽ കയറി വന്നതാണെന്നാണ് ഗൃഹനാഥൻ വിചാരിച്ചത്. എന്നാൽ വീട്ടിൽ കിടന്ന ഇരുമ്പ് ചൂല് ഒടിച്ച് ഗൃഹനാഥനെ അടിക്കുകയായിരുന്നു.
ഈ സമയം വീട്ടിൽ ജോലിക്ക് ഉണ്ടായിരുന്ന തൊഴിലാളികൾ ചേർന്ന് ഇയാളെ ഓടിച്ചു. പിന്നീട് വീണ്ടും ഇയാൾ വടിയുമായി എത്തി. തുടർന്ന് മാരാരിക്കുളം പൊലീസ് എത്തി ഇയാളെ കൊണ്ടുപോയി. ബുധനാഴ്ച രാത്രിയിലും ഈ തൊഴിലാളി കണിച്ചുകുളങ്ങര റെയിൽവേ ട്രാക്കിന് സമീപമുളള വീടുകളിൽ അതിക്രമം നടത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |