കോട്ടയം . കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ സജീവാംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്കായി സൗജന്യ ലാപ്ടോപ്പ്, പഠനകിറ്റ് വിതരണം നടത്തും. എൻജിനിയറിംഗ്, എം ബി ബി എസ്, ബി എസ് സി അഗ്രികൾച്ചർ, വെറ്ററിനറി സയൻസ്, ബി എ എം എസ്, ബി എച്ച് എം എസ്, എം സി എ, എം ബി എ, ബി എസ് സി നഴ്സിംഗ്, എം എസ് സി നഴ്സിംഗ് എന്നീ പ്രൊഫഷണൽ കോഴ്സുകൾക്ക് ദേശീയ, സംസ്ഥാന തലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ മെറിറ്റിൽ അഡ്മിഷൻ ലഭിച്ച് പഠിക്കുന്നവർക്കാണ് ലാപ്ടോപ്പ് വിതരണം ചെയ്യുന്നത്. സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകളിൽ പഠിക്കുന്നവർക്ക് സൗജന്യ പഠന കിറ്റ് വിതരണം ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |