SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.39 AM IST

നവീകരിച്ച തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം സന്ദർശകർക്കായി തുറന്നു

tourist

മണ്ണാർക്കാട്: നവീകരണ പ്രവർത്തികൾക്ക് ശേഷം തൊടുകാപ്പ്കുന്ന് ഇക്കോ ടൂറിസം കേന്ദ്രം സന്ദർശകർക്ക് തുറന്ന് കൊടുത്തു. മണ്ണാർക്കാട് ഡി.എഫ്.ഒ സുർജിത്ത് അദ്ധ്യക്ഷനായ ചടങ്ങിൽ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് സലീം മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് റെയിഞ്ച് ഓഫീസർ സുബൈർ സ്വാഗതവും പഞ്ചായത്ത് മെമ്പർമാരായ പി.ടി.സഫിയ, ഇ.എം.നവാസ്, ഡെപ്യൂട്ടി ആർ.ഒ സുനിൽകുമാർ , വി.എസ്.എസ് പ്രസിഡന്റ് അഷ്‌റഫ്, മുഹമ്മദലി, അറഞ്ഞിക്കൽ ബക്കർ, എസ്.എഫ്.ഒ ഹബ്ബാസ് എന്നിവർ ആശംസകളും ബി.എഫ്.ഒ കെ.കെ.മുഹമ്മദ് സിദ്ധിക്ക് നന്ദിയും പറഞ്ഞു. കുട്ടികൾക്കുള്ള പാർക്ക്, രണ്ട് കിലോമീറ്റർ നേച്ചർ വാക്ക്, മൈലാടിപ്പാറ ട്രക്കിംഗ്, ഇക്കോ ഷോപ് , കോഫീ ഷോപ്പ് , ടൊയ്‌ലറ്റ് സൗകര്യം എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ പ്രകൃതി പഠന ക്ലാസ്, നേച്ചർ ക്യാമ്പ്, ഗെറ്റ് ടുഗദറുകൾ എന്നിവയ്ക്ക് സൗകര്യമുണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 8547602339. തിങ്കൾ ഒഴികെ എല്ലാ ദിവസവും രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ പ്രവേശനമുണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD, ECOTOURISM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.