കാട്ടാക്കട:നിലാവ് സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ പൂവച്ചലിൽ സംഘടിപ്പിച്ച ലിബാസുൽ ഈദ് യു.ഡി.എഫ് കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. പൂവച്ചൽ ഠൗൺ മുസ്ലീം ജമാഅത്ത് ചീഫ് ഇമാം മൗലവി അബ്ദുൽഹാദി അൽകാശിഫി റമളാൻ സന്ദേശം നൽകി.നിലാവ് സാംസ്കാരിക വേദി ചെയർമാൻ പൂവച്ചൽ സുധീർ അദ്ധ്യക്ഷത വഹിച്ചു.റമളാൻ കിറ്റ് വിതരണം ടി.ശരത്ചന്ദ്രപ്രസാദും ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും ഉയർന്ന വിജയം കരസ്ഥമാക്കിയവർക്കുള്ള അനുമോദനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.സനൽകുമാറും നിർവഹിച്ചു.ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യു.ബി.അജിലാഷ്,ഐ.വത്സല,എസ്.ജലീൽ മുഹമ്മദ്,സി.ആർ.ഉദയകുമാർ,കെ.ശ്രീകുമാർ,പൂവച്ചൽ ടൗൺ മുസ്ലീം ജമാഅത്ത് സെക്രട്ടറി ഷമീർ,വ്യാപാരി വ്യവസായി ഏകോപന സമതി യൂണിറ്റ് പ്രസിഡന്റ് എം.നസീർ, ഏ.കെ.ആഷിർ,എം.ആർ.ഇല്യാസ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |