നെയ്യാറ്റിൻകര: പെരുമ്പഴുതൂർ പി.എച്ച്.സി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയർത്തിയതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഓൺലൈനിലൂടെ നിർവഹിച്ചു. പ്രാദേശിക ഉദ്ഘാടനം കെ. ആൻസലൻ എം.എൽ.എ നിർവഹിച്ചു.നഗരസഭ ചെയർമാൻ പി.കെ.രാജമോഹനൻ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ പ്രിയാ സുരേഷ്,വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ജെ.ജോസ് ഫ്രാങ്ക്ളിൻ,കെ.കെ.ഷിബു,എൻ.കെ.അനിതകുമാരി,ആർ.അജിത,ഡോ.എം.എ.സാദത്ത്,നഗരസഭ സെക്രട്ടറി ആർ.മണികണ്ഠൻ,ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ.സുനിതകുമാരി,ഹെൽത്ത് സൂപ്പർവൈസർ എസ്.രാധാകൃഷ്ണൻനായർ,മെഡിക്കൽ ഓഫീസർ ഡോ.ലീജ എ.മോഹൻ,നഗരസഭ കൗൺസിലർമാരായ ദീപ,ഐശ്വര്യ,പത്മകുമാരി,സുമ,വേണുഗോപാൽ,ബിനു,ഹെൽത്ത് ഇൻസ് പെക്ടർ ജി.എസ്.തിലക് രാജ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |