കോഴിക്കോട്: സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 12 മുതൽ 18 വരെ ജില്ലയിൽ നടക്കുന്ന 'എന്റെ കേരളം' പ്രദർശന വിപണനമേളയുടെ പ്രചരണാർത്ഥം ബീച്ചിൽ ഒരുക്കിയ മണൽ ശിൽപ്പം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അനാഛാദനം ചെയ്തു. സർക്കാരിന്റെ പരിപാടിയെന്നാൽ അത് ജനങ്ങളുടെ പരിപാടിയാണെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ വികസന, ക്ഷേമ നേട്ടങ്ങൾ, വിവിധ മേഖലകളിൽ നേടിയ മുൻനിര അംഗീകാരങ്ങൾ, ക്ഷേമ വികസന സംരംഭങ്ങൾ എന്നിവ ജനങ്ങളെ അറിയിക്കുക എന്നതാണ് മേള കൊണ്ട് ഉദ്ദേശിക്കുന്നത്. പബ്ലിസിറ്റി കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബേപ്പൂർ ഉരു മാതൃകയിലുള്ള മണൽശിൽപം നിർമ്മിച്ചത് തിരുവനന്തപുരം സ്വദേശി ഷെഫീഖ് തിരുമലയാണ്.
കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഏപ്രിൽ 30ന് രാവിലെ 11 മണിക്ക് കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നിർവഹിക്കും.
പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ലിന്റോ ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. ഡി.ഡി.സി എം.എസ് മാധവിക്കുട്ടി, ഐ ആൻഡ് പി ആർ ഡി മേഖലാ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ.ദീപ, ടൂറിസം ജോയിന്റ് ഡയറക്ടർ ഗിരീഷ് കുമാർ ഡി, ഘോഷയാത്ര കമ്മിറ്റി ചെയർമാൻ ഇ പ്രേംകുമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |