വെഞ്ഞാറമൂട്: മത സൗഹാർദത്തിന്റെ ബാങ്കൊലിയിൽ വിശ്വാസികൾക്ക് ഇഫ്താർ ഒരുക്കി ക്ഷേത്രം ഭാരവാഹികൾ. മത മൈത്രി വിളിച്ചോതുന്ന ഈ കാഴ്ച മരുതുംമൂട് നമസ്കാര പള്ളിയിലാണ്. എല്ലാ വർഷവും നോമ്പ് ഇരുപത്തിയഞ്ച് നോമ്പ് തുറ ഇവിടെ നടത്തി വരുന്നത് വേങ്കമല ക്ഷേത്രം വകയാണ്. കഴിഞ്ഞ ദിവസവും നോമ്പ് തുറ ഇവിടെ സംഘടിപ്പിച്ചത് ക്ഷേത്രം വക ആയിരുന്നു. പ്രത്യേക പ്രാർത്ഥനയും ഒപ്പം വിശ്വാസികളും പള്ളിയിലെ ഇമാമും, ക്ഷേത്രം ഭാരവാഹികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും ഒരുമിച്ചുള്ള നോമ്പ് തുറയും ഭക്ഷണം കഴിച്ച ശേഷം സൗഹൃദം പുതുക്കി യാത്ര പറയലുമൊക്കെ മത സൗഹാർദത്തിന്റെ സന്ദേശമാണ് നൽകിയത്. ഇമാം ലത്തീഫ് മൗലവി,ക്ഷേത്ര പൂജാരി സോമൻ കാണി, ജി. പുരുഷോത്തമൻ നായർ, ശ്രീകണ്ഠൻ നായർ, ദിലീപ്,ബിജു,സജീർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |