SignIn
Kerala Kaumudi Online
Wednesday, 01 May 2024 5.26 AM IST

മാഹി-വളപട്ടണം ജലപാത കനാൽ : സാമൂഹിക ആഘാത പഠന റിപ്പോർട്ട് തയ്യാർ

waterway

ആറ് വില്ലേജുകളിൽ നിന്ന് 246.5 ഏക്കർ ഭൂമി ഏറ്റെടുക്കണം

കണ്ണൂർ: ചരക്കുഗതാഗതം വേഗത്തിലാക്കാനും വിദേശ സഞ്ചാരികളെ ഉൾപ്പെടെ ആകർഷിക്കുന്ന ഉല്ലാസയാത്രകളും പ്രദാനം ചെയ്യുന്ന കോവളം-ബേക്കൽ ജലപാതയുടെ മാഹി-വളപട്ടണം കനാൽ കട്ട്-3 ഭൂമി ഏറ്റെടുക്കൽ സാമൂഹിക ആഘാത പഠന റിപ്പോർട്ട് തയ്യാറായി. ജില്ലയിലെ മുഴപ്പിലങ്ങാട്,​ കടമ്പൂർ,​ ചെമ്പിലോട്,​ എടക്കാട്,​ ചേലോറ,​ വലിയന്നൂർ വില്ലേജുകളിൽ നിന്ന് 246.5 ഏക്കർ ഭൂമി ഏറ്റെടുക്കേണ്ടി വരുമെന്ന് പഠനം നടത്തിയ ഇരിട്ടി ഡോൺ ബോസ്കോ ആർട്സ് ആന്റ് സയൻസ് കോളേജ് സംഘം വ്യക്തമാക്കി.

വാസസ്ഥലങ്ങൾ,​ കെട്ടിടങ്ങൾ,​ വിദ്യാലയങ്ങൾ, പൊതു റോഡുകൾ, ആരാധനാലയങ്ങൾ, നെൽവയലുകൾ തുടങ്ങിയ പ്രദേശമാണ് ഏറ്റെടുക്കേണ്ടി വരിക.15 കിലോമീറ്റർ നീളവും 60 മീറ്റർ വീതിയുമാണ് ജലപാത വിഭാവനം ചെയ്തിരിക്കുന്നത്. അടിഭാഗത്ത് 40 മീറ്റർ വീതിയും 700 മീറ്റർ ബെന്റ് റേഡിയസും 6 മീറ്റർ കുത്തനെ ക്ലിയറൻസും 40 മീറ്റർ കുറുകെ ക്ലിയറനസും ആവശ്യമാണ്. 650 കോടി ചെലവഴിച്ച കേരള വാട്ടർ വെയ്സ് ആന്റ് ഇൻഫ്രാ‌സ്ട്രെക്‌ച്ചർ ലിമിറ്റഡ് ആണ് പദ്ധത നടപ്പിലാക്കുന്നത്. മാഹി- വളപട്ടണം ജലപാതയുടെ ആദ്യഘട്ടം മാഹിപ്പുഴ മുതൽ എരഞ്ഞോളി പുഴ വരെയും രണ്ടാം ഘട്ടം എരഞ്ഞോളി പുഴ മുതൽ ധർമ്മടം വരെയുമാണ്.


ഏറ്റെടുക്കേണ്ടത്

കെട്ടിടങ്ങൾ/ഷെഡ്ഡുകൾ/പമ്പ് ഹൗസുകൾ:10
മതിലുകൾ/പ്രവേശന കവാടങ്ങൾ:26
കിണറുകൾ കുളങ്ങൾ: 82
വീടുകൾ സർക്കാർ സ്ഥാപനങ്ങൾ:137
 ആകെ 513 സർവ്വേ നമ്പറുകളിലായി 397 വസ്തുവകകൾ ഏറ്റെടുക്കണം


ഗുണമില്ലെന്നും ആക്ഷേപം

പദ്ധതി കൊണ്ട് ഒരു പ്രയോജനവും ഇല്ലെന്ന് പ്രദേശത്തെ 296 ആളുകൾ അഭിപ്രായപ്പെട്ടു. കനാൽ നിർമ്മാണം പ്രദേശത്തെ കിണറുകളിൽ ഉപ്പുവെള്ളം കയറുന്നതിനു കാരണമാകും. കനാലിനെ സമാന്തരമായി സർവീസ് റോഡുകൾ നിർമ്മിക്കുന്നത് വേനൽകാലത്ത് ജലലഭ്യതയെ പ്രതികൂലമായി ബാധിക്കുകയും മഴക്കാലത്ത് വെള്ളം കെട്ടി നിൽക്കാൻ ഇടയാക്കുമെന്ന ആക്ഷേപമുണ്ട്.

ബദൽ സാദ്ധ്യതകൾ

1) അഞ്ചരക്കണ്ടി പുഴ- തോട്ടുമുക്ക് മുത്തപ്പൻ ക്ഷേത്രം- കാടാച്ചിറ-തോട്ടട-ചാല-തിലാനൂർ-വാരം വഴി വളപട്ടണം പുഴ:15.1 കിലോമീറ്റർ

2) മാടക്കര റിഫായി മസ്ജിദ്- ചെറു മാവിലായി- ചൊവ്വ- മമ്പറം- ചാല- തന്നട- ചക്കരക്കൽ- മൗവ്വഞ്ചേരി- കൊയ്യോട്- കണ്ണൂർ മട്ടന്നൂർ - വളപട്ടണം:16.1 കിലോമീറ്റർ.

3) അഞ്ചരക്കണ്ടി പുഴ-തോട്ടുമുക്ക് മുത്തപ്പൻ ക്ഷേത്രം- എടക്കാട്-കാടാച്ചിറ ബൈപാസ്- ചാല ജംഗ്ഷൻ- ആറ്റടപ്പ- മട്ടന്നൂർ- വളപട്ടണം പുഴ: 15.1 കിലോമീറ്റർ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.