കാഞ്ഞങ്ങാട്: കൊളവയൽ പ്രതിഭ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് മുപ്പതാം വാർഷികാഘോഷം സമാപിച്ചു. മാട്ടുമ്മൽ ചെഗുവേര നഗറിൽ നിന്നുള്ള ഘോഷയാത്ര ക്ലബ്ബ് പരിസരത്ത് സമാപിച്ചു. സാംസ്കാരിക സമ്മേളനം അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അംഗം ഇ.പത്മാവതി ഉദ്ഘാടനം ചെയ്തു. കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. സി.പി..എം കൊളവയൽ ലോക്കൽ സെക്രട്ടറി എം.വി. നാരായണൻ, രവി കൊളവയൽ, മധു കൊളവയൽ എന്നിവർ സംസാരിച്ചു. കൊളവയൽ അംഗൻവാടി ഹെൽപ്പറായി സേവനമനുഷ്ഠിച്ച കെ.ചന്ദ്രിക, യുവ കവയത്രി കെ.പുഷ്പ എന്നിവരെ അനുമോദിച്ചു കെ.ഗംഗാധരൻ സമ്മാനദാനം നിർവഹിച്ചു കെ.കുഞ്ഞികൃഷ്ണൻ സ്വാഗതവും കെ.പ്രജീഷ് നന്ദിയും പറഞ്ഞു. തുടർന്ന് ക്ലബ്ബ് പ്രവർത്തകരുടെ കൈകൊട്ടി കളിയും നൃത്തവും തിറയാട്ടം നാടൻപാട്ട് മേളയും അരങ്ങേറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |