കാഞ്ഞങ്ങാട്: കെ.എസ്.ഇ.ബിയിലെ സ്മാർട്ട് മീറ്റർ വ്യാപനം പൊതുമേഖലയിൽ നിർവഹിക്കുക, ഡയറക്ടർമാരെ പുറത്തുനിന്നു കൊണ്ടുവരാനുള്ള നീക്കം ഉപേക്ഷിക്കുക, വൈദ്യുതി ബോർഡ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു ), കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷനുകൾ സംയുക്തമായി കാഞ്ഞങ്ങാട് ഡിവിഷൻ ഓഫീസ് പരിസരത്ത് പ്രതിേഷേധം നടത്തി.ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.വി.മധുസൂദനൻ ഉദ്ഘാടനം ചെയ്തു. ഒ.വി.രമേഷ് അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ ഡിവിഷൻ സെക്രട്ടറി കെ.ശശിധരൻ, കെ.കൃഷ്ണൻ, ടി.പി. ആശ എന്നിവർ സംസാരിച്ചു. പി.പി.ബാബു സ്വാഗതവും ടി.എസ്.ഗോപാലകൃഷ്ണപിള്ള നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |