മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്ത് പാതിരാമണൽ ഫെസ്റ്റിനോടനുബന്ധിച്ച് കുട്ടികളുടെ ചിത്രരചനാ മത്സരം നടത്തി. പെൻസിൽ ഡ്രോയിംഗ് (10 വയസ്സിനുതാഴെ) വിഭാഗത്തിൽ വി. എസ്.സച്ചിതാനന്ദ് ഒന്നാം സ്ഥാനം നേടി. പെയിന്റിംഗിൽ സനക പ്രസാദ്, നീഹാര ബി.റോയ് , കൃതിക് വിനീത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. 10 വയസ്സിനു മുകളിൽ പ്രായമുളള കുട്ടികൾക്കായി നടത്തിയ മത്സരത്തിൽ പി.അമൽ മനോജ് ഒന്നാം സ്ഥാനവും അലൈക്ക പ്രശാന്ത് രണ്ടാം സ്ഥാനവും വി.എസ്.നിവേദ്യ പ്രസാദ് മൂന്നാം സ്ഥാനവും നേടി. പെയിന്റിംഗ് മത്സരത്തിൽ എസ്.ഹരിഗോവിന്ദ് ഒന്നാം സ്ഥാനവും ആർ..ശ്രീനന്ദന രണ്ടാം സ്ഥാനവും കെ.എസ്.ശ്രീലക്ഷ്മി മൂന്നാം സ്ഥാനവും ശബരി സുരേഷ് പ്രോത്സാഹന സമ്മാനവും നേടി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |