SignIn
Kerala Kaumudi Online
Wednesday, 01 May 2024 9.34 AM IST

ഇരിങ്ങാലക്കുട സെന്റ് ജോസഫ് കോളേജ് ജേതാക്കളായി

team

കല്ലേറ്റുംകര: മുഗൾ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വാലപ്പൻ എക്‌സിം ട്രോഫിക്കായുള്ള അഖിലകേരള വനിത ഇലവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് ടീം ജേതാക്കളായി. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എഫ്.സി വലപ്പാടിനെയാണ് പരാജയപ്പെടുത്തിയത്. ക്ലബ്ബ് പ്രസിഡന്റ് വർഗീസ് പന്തല്ലൂക്കാരന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപന ചടങ്ങിൽ മന്ത്രി ഡോ.ആർ.ബിന്ദു സമ്മാനദാനം നിർവഹിച്ചു. വനിതാ ലോകകപ്പ് ഫുട്ബാളിൽ ആദ്യമായി കളിച്ച മലയാളി വനിത ലളിത ലോഹിതാക്ഷൻ മുഖ്യാതിഥിയായി.
ഫുട്ബാളർ സി.സി.ജേക്കബ്, മാച്ച് കമ്മിഷണർ ഡെന്നി ജേക്കബ്, എൻ.എൽ.തോമസ് മാസ്റ്റർ, സ്‌പോൺസർ ചെയ്ത ഷാജു വാലപ്പൻ, തോമസ് വാഴപ്പള്ളി, ജോൺ ഡേവിസ് മഡാന, ജോയ്‌സൺ ആച്ചാണ്ടി, സി.ജി.ജസ്റ്റിൻ എന്നിവരെ ആദരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ, പഞ്ചായത്തംഗം ടി.വി.ഷാജു, സിസ്റ്റർ എൽസി കോക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.