ആലപ്പുഴ: പൊതുസ്ഥലത്ത് മാലിന്യം എറിയുന്നവരുടെ വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും ഇതു സംബന്ധിച്ച് പൊലീസിന് കർശനനിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി എം.ബി രാജേഷ് പറഞ്ഞു . ആലപ്പുഴ നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായി നിർമ്മാണം പൂർത്തീകരിച്ച വാടപ്പൊഴിയുടേയും അനുബന്ധ തോടുകളുടെയും നവീകരണ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിതകർമ്മസേനയ്ക്ക് യൂസർ ഫീ നൽകാത്തവരുടെ കെട്ടിട നികുതിയിൽനിന്ന് അത് കുടിശികയായി ഈടാക്കും. മാലിന്യം ശരിയായി വേർതിരിച്ച് സംഭരിച്ച് അതത് സംവിധാനത്തിലൂടെ സംസ്കരിക്കേണ്ടത് വ്യക്തികളുടെ ഉത്തരവാദിത്വമാണെന്നും മന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |