തിരുവനന്തപുരം: ആളൊഴിഞ്ഞ പുരയിടത്തിൽ നിന്നും 14 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തിരുവനന്തപുരം എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് ആൻഡി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടോണി ജോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ പുഞ്ചക്കരി ഭാഗത്ത് പരിശോധന നടത്തുന്നതിനിടയിലാണ് കഞ്ചാവ് ചെടികൾ ശ്രദ്ധയിൽപ്പെട്ടത്. 8സെന്റിമീറ്റർ നീളമുള്ള 6 ചെടികളും 7 സെന്റിമീറ്റർ നീളമുള്ള 5 ചെടികളും 9സെന്റിമീറ്റർ, 6സെന്റിമീറ്റർ, 5സെന്റിമീറ്റർ എന്നിങ്ങനെ നീളമുള്ള ഓരോ ചെടിയും ഉൾപ്പെടെ ആകെ 14 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
സംഘത്തിൽ പ്രിവന്റീവ് ഓഫീസർ രാജേഷ് കുമാർ, സന്തോഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിപിൻ, സുരേഷ് ബാബു, നന്ദകുമാർ വനിത സിവിൽ എക്സൈസ് ഓഫീസർമാരായ അഞ്ജന, ഷൈനി എക്സൈസ് ഡ്രൈവർ അനന്ദു സാബു എന്നിവർ പങ്കെടുത്തു. പുരയിടത്തിന്റെ ഉടമയെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |