കൊച്ചി: കൂലിവർദ്ധന ആവശ്യപ്പെട്ടും അമിത ഭാരത്തിന്റെ പേരിൽ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിൽ പ്രതിഷേധിച്ചും കണ്ടെയ്നർ മേഖലയിലെ തൊഴിലാളികൾ അനിശ്ചിതകാല സമരം നടത്തുമെന്ന് ജില്ലാ കണ്ടെയ്നർ തൊഴിലാളി സംഘം അറിയിച്ചു. സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ സൂചനാ സമരവും അനിശ്ചിതകാല പണിമുടക്കും ആഹ്വാനം ചെയ്തിരുന്നെങ്കിലും ബി.എം.എസും ബി.കെ.എസും ഒഴികെയുള്ള ട്രേഡ് യൂണിയനുകൾ പിൻമാറി. സമരം മുന്നോട്ടു കൊണ്ടുപോകാനാണ് തീരുമാനമെന്ന് ജില്ലാ കണ്ടെയ്നർ തൊഴിലാളി സംഘം ജില്ലാ പ്രസിഡന്റ് വി.കെ. അനിൽകുമാർ, ജനറൽ സെക്രട്ടറി പി.വി. റെജിമോൻ, ബി.കെ.എസ് യൂണിയൻ ഭാരവാഹികളായ സാജു തുരുത്തിക്കുന്നേൽ, പി.ആർ. സാവിയോ എന്നിവർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |