തിരുവല്ല : നാടിന്റെ സാംസ്കാരിക മുന്നേറ്റത്തിന്റെ നെടുംതൂണുകളാണ് ഗ്രന്ഥശാലകളെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. പെരിങ്ങര ഗ്രാമപഞ്ചായത്തിലെ കാരക്കൽ പബ്ലിക് ലൈബ്രറി ഡയമണ്ട് ജൂബിലി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിന്റ 2022-23 വർഷത്തെ ഫണ്ട് ഉപയോഗിച്ച് പൂർത്തികരിച്ച പബ്ലിക്ക് ലൈബ്രറിയുടെ ചുറ്റുമതിൽ നിർമ്മാണത്തിന്റെ പൂർത്തീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് തോമസ് എം.ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ മുഖ്യപ്രഭാഷണം നടത്തി. സി.കെ.അനു, സാം ഈപ്പൻ, ഈപ്പൻ കുര്യൻ, പ്രമോദ് ഇളമൺ, ബിനു മാത്യു, ടി.ആർ.ജയരാജ്, മനോജ് വെട്ടിക്കൽ, ജേക്കബ് തോമസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |