SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.12 PM IST

നികുതി കൊള്ളയ്ക്കെതിരെ 26ന് യു.ഡി.എഫ് മാർച്ചും ധർണയും

udf

തിരുവനന്തപുരം: കെട്ടിട നികുതിയും പെർമിറ്റ് ഫീസും വർദ്ധിപ്പിച്ച സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളയ്ക്കെതിരെ 26ന് യു.ഡി.എഫിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു മുന്നിൽ പ്രതിഷേധ മാർച്ചും ധർണയും നടത്തുമെന്ന് കൺവീനർ എം.എം ഹസൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സമരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും. രൂക്ഷമായ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതിമുട്ടുമ്പോഴാണ് അന്യായമായി നികുതി വർദ്ധിപ്പിച്ചതെന്നു ഹസൻ പറഞ്ഞു
വീട് വയ്ക്കുന്നതിനുള്ള പെർമിറ്റ് ഫീസ് 30 രൂപയിൽ നിന്ന് 1000 മുതൽ 5000 രൂപ വരെയാണ് വർദ്ധിപ്പിച്ചത്.പുതുതായി നിർമ്മിക്കുന്ന വീടുകൾക്കുള്ള നികുതി പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് മൂന്നു മുതൽ എട്ടു രൂപ വരെയായിരുന്നത് 6 മുതൽ 10 ഉം മുനിസിപ്പാലിറ്റികളിൽ 6 മുതൽ 15 വരെ ആയിരുന്നത് 8 മുതൽ 17 ഉം ആക്കി. കോർപ്പറേഷനുകളിലും സമാനരീതിയിൽ വർദ്ധനയുണ്ട്. എല്ലാവർഷവും 5 ശതമാനം നികുതി കൂട്ടുന്നതിന് പുറമേയാണിത്.
സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷങ്ങളിൽ നിന്ന് യു.ഡി.എഫ് വിട്ടുനിൽക്കും. അന്നേ ദിവസം സംഘടിപ്പിക്കേണ്ട സമരപരിപാടികളെ കുറിച്ച് ആലോചിക്കാൻ 27ന് രാവിലെ യു.ഡി.എഫ് ഏകോപന സമിതി യോഗം കന്റോൺമെന്റ് ഹൗസിൽ ചേരും. കേരളത്തിൽ യു.ഡി.എഫിനെ സംബന്ധിച്ചിടത്തോളം ബി.ജെ.പി ഒരു രാഷ്ട്രീയശത്രു അല്ല. എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണ് പോരാട്ടം. ക്രിസ്ത്യൻ, മുസ്ലീം ന്യൂനപക്ഷങ്ങളുടെ പിന്തുണ യു.ഡി.എഫിനാണെന്നും ഹസൻ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UDF
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.