നിയമലംഘനങ്ങൾ കൈയോടെ പൊക്കും
കോഴിക്കോട്: ട്രാഫിക് നിയമങ്ങൾ തെറ്റിച്ച് റോഡിൽ ചീറിപാഞ്ഞാൽ പണി വീട്ടിലെത്തും. നിയമം തെറ്റിക്കുന്നവരെ നിരീക്ഷിക്കാൻ ഒന്നും രണ്ടുമല്ല 63 ആർട്ടിഫിഷൽ ഇന്റലിജൻസ് കാമറകളാണ് സജ്ജമാക്കിയിരിക്കുന്നത്.
റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച സേഫ് കേരള പദ്ധതിയുടെ ഭാഗമായാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ 726 ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ സജ്ജമായിരിക്കുന്നത്.
ഹെൽമറ്റും സീറ്റ് ബെൽറ്റും മാത്രമാകില്ല എ ഐ കാമറയിൽ കുടുങ്ങുക. ഹെൽമെറ്റ് ഇല്ലാതെയുളള യാത്ര, രണ്ടിലധികം പേർ ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നത്, ലൈൻ മറികടന്നുള്ള ഡ്രൈവിംഗ്, സീറ്റ് ബെൽറ്റ് ഇടാതെയുള്ള യാത്ര, മൊബൈലിൽ സംസാരിച്ചുള്ള യാത്ര - ഇങ്ങനെയുളള കുറ്റകൃത്യങ്ങളാണ് ആദ്യം പിടിക്കുക.നിരത്തുകളിൽ നിയമലംഘനമുണ്ടായാൽ കൃത്യമായ തെളിവ് സഹിതമാകും നിർമ്മിത ബുദ്ധി കാമറകളിൽ പതിയുക. ജില്ലയിൽ നേരത്തെ കാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ അവ ഹെെവേ വികസന പ്രവർത്തി നടക്കുന്നതിനാൽ പലതും നശിച്ചു പോയ അവസ്ഥയിലായി.
എ.ഐ കാമറ പൊളിയാണ്
രാത്രിയിലുൾപ്പെടെ നടക്കുന്ന നിയമലംഘനങ്ങൾ വ്യക്തതയോടെ തിരിച്ചറിയാൻ സാധിക്കുമെന്നതാണ് എ.ഐ കാമറകളുടെ പ്രത്യേകത.സാധാരണ സി.സി.ടി.വി കാമറകളേക്കാൾ കൂടുതൽ വ്യക്തതയുള്ള ചിത്രങ്ങളാണ് കാമറയിൽ പതിയുക. വാഹനത്തിനക്കത്ത് ഇരിക്കുന്നരുടെ അടക്കം വ്യക്തമായ ചിത്രം ലഭിക്കും.
കോഴിക്കോട് ചേവായൂരിലെ എൻഫോഴ്സ്മെന്റ് ആർ.ടി.ഒ ഓഫീസിലാണ് കൺട്രാൾ റൂം പ്രവർത്തിക്കുക.നിയമലംഘനം കണ്ടെത്തുന്ന കാമറയിൽ തിരുവനന്തപുരത്തുള്ള സെൻട്രൽ കൺട്രോൾ റൂമിലാണു ആദ്യം വിവരം ലഭിക്കുക. അവിടെ നിന്ന് നേരെ ജില്ലാ കൺട്രോൾ റൂമിലേക്ക് വിവരങ്ങൾ കൈമാറും. തുടർന്ന് വീടുകളിലേക്ക് നോട്ടീസ് എത്തുകയും വാഹനം രജിസ്റ്റർ ചെയ്തപ്പോൾ നൽകിയ ഫോൺ നമ്പറിലേക്ക് പിഴ സംബന്ധിച്ച വിവരം സന്ദേശമായി ലഭിക്കും. നോട്ടീസ് കൈപ്പറ്റി 30 ദിവസത്തിനകം പിഴയടച്ചില്ലെങ്കിൽ ഇരട്ടിത്തുക കോടതിയിൽ അടയ്ക്കേണ്ടി വരും. അക്ഷയ കേന്ദ്രങ്ങൾ വഴി പിഴ അടയ്ക്കാം.
ജില്ലയിൽ കാമറകൾ സ്ഥാപിച്ച സ്ഥലങ്ങൾ
നല്ലളം , ബേപ്പൂർ, കല്ലായി, നല്ലൂർ, മാത്തോട്ടം, വെെദ്യരങ്ങാടി, റെയിൽവേ സ്റ്റേഷൻ ലിങ്ക് റോഡ്, ബീച്ച് റോഡ്, മാനാഞ്ചിറ, പാവമണി റോഡ്, നരിക്കുനി, ആനക്കുഴിക്കര, കാവിൽ , രാമനാട്ടുകര, വെസ്റ്റ്ചേവരമ്പലം, വെള്ളിമാട് കുന്ന്, കുന്ദമംഗലം. പാവങ്ങാട്, മുക്കം, കട്ടാങ്ങൽ, പൂനൂർ, മദ്രാസ് ബസാർ, പൂളാടിക്കുന്ന്, പൂളാടിക്കുന്ന് ജംഗ്ഷൻ, പന്തിരങ്കാവ്, പുത്തൂർമഠം, കരിക്കാങ്കുളം, എരകുളം, താഴേ ഓമശ്ശേരി, വട്ടക്കുണ്ടുങ്ങൽ, ഉള്ള്യരി, ബാലുശ്ശേരി, എരഞ്ഞിപ്പാലം, നന്മണ്ട, വട്ടോളി ബസാർ, താമരശ്ശേരി, കോരപ്പുഴ, നാദാപുരം, കക്കട്ടിൽ, കല്ലാച്ചി,കുന്ദമംഗലം, പുറക്കാട്ടേരി, ഈങ്ങാപ്പുഴ, നടുവണ്ണൂർ, പയ്യോളി ബീച്ച് റോഡ്, കീഴൂർ, മേപ്പയ്യൂർ, തിരുവങ്ങൂർ, കക്കാട്, പന്നിമുക്ക്, പേരാമ്പ്ര, സാന്റ്ബാങ്ക്സ്, തിരുവല്ലൂർ, കൂത്താളി, വടകര പഴയ ബസ് സ്റ്റാൻഡ്, പെരുവട്ടം, വില്യാപ്പള്ളി, പാലേരി, കുറ്റ്യാടി, ചെറിയകുമ്പളം, പെരുവട്ടം, എടച്ചേരി, തൊട്ടിൽപ്പാലം, പെെക്കലങ്ങാടി, കാപ്പാട്, മേപ്പയിൽ, കല്ലാച്ചി, ചേറ്റുവട്ടി,
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |