പുനലൂർ : നഗരസഭയിലെ പ്ലാച്ചേരി ആർ.ആർ.എഫ് യൂണിറ്റിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് ഏരീസ് പുനലൂർ ഫാമിലിയുടെ നേതൃത്വത്തിൽ വിഷു സമ്മാനം നൽകി.
ഐക്കരക്കോണം ഗ്രാമം കേന്ദ്രീകരിച്ച് കഴിഞ്ഞ ഒരു വർഷമായി നടപ്പിലാക്കിവരുന്ന 'ഗോഗ്രീൻ' സ്കീമിന്റെ ഭാഗമായാണ് ഹരിത കർമ്മ സേന അംഗങ്ങൾക്ക് ആവശ്യമായ യൂണിഫോമുകൾ കൈനീട്ടമായി നൽകിയത്. 30 അംഗങ്ങൾക്ക് രണ്ട് യൂണിഫോം വീതമാണ് നൽകിയത്. മാനേജിംഗ് ഡയറക്ടർ ഡോ. എൻ.പ്രഭിരാജ് , പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി. സുജാതയ്ക്ക് കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
അരുൺ കരവാളൂർ അദ്ധ്യക്ഷനായ പരിപാടിയിൽ പുനലൂർ നഗരസഭാ മുൻ വൈസ് ചെയർമാൻ വി.പി. ഉണ്ണികൃഷ്ണൻ, ഹെൽത്ത് സൂപ്പർവൈസർ ബി.അരുൺ, വാർഡ് കൗൺസിലർ എൻ.സുന്ദരേശൻ, ബ്രാഞ്ച് മാനേജർ ഡി.രാജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |