SignIn
Kerala Kaumudi Online
Wednesday, 01 May 2024 3.39 AM IST

വില്ലേജ് ഓഫീസുകൾക്കൊപ്പം സേവനങ്ങളും സ്മാർട്ടാകും : മന്ത്രി കെ.രാജൻ

1
ഏറാമല സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കുന്നു.

വടകര: വില്ലേജ് ഓഫീസുകൾ സ്മാർട്ട് ആകുന്നതോടൊപ്പം അവിടെ ലഭിക്കുന്ന സേവനങ്ങളും സ്മാർട്ടാകുമെന്ന് റവന്യൂ- ഭവന നിർമ്മാണ മന്ത്രി കെ.രാജൻ. ഏറാമല സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടോദ്ഘാടനം ഓർക്കാട്ടേരിയിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന മുദ്രാവാക്യത്തോടെ 25 മുതൽ ആരംഭിക്കുന്ന പട്ടയ മിഷനിലേക്ക് റവന്യൂ വകുപ്പ് കേരളത്തെ കൈപ്പിടിച്ച് നടത്തുകയാണ്. പട്ടയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ മണ്ഡല തലത്തിൽ റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി ലഘൂകരിക്കുകയാണ് റവന്യൂ വകുപ്പിന്റെ ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

കെ.കെ രമ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. ജില്ലാ നിർമ്മിതി കേന്ദ്രം പ്രൊജക്ട് മാനേജർ ഡെന്നീസ് മാത്യൂ റിപ്പോർട്ട് അവതരിപ്പിച്ചു. വടകര ബ്ലോക്ക് പ്രസിഡന്റ് കെ.പി ഗിരിജ, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി, വടകര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ സന്തോഷ് കുമാർ, ഏറാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ദീപ് രാജ് എന്നിവർ പ്രസംഗിച്ചു. എൻ.എം വിമല,പി.പി നിഷ,എ.കെ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ കളക്ടർ എ.ഗീത സ്വാഗതവും എ.ഡി.എം സി.മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

ബേപ്പൂർ : 2023 നവംബർ ഒന്നിനകം സമ്പൂർണ ഡിജിറ്റലൈസേഷൻ നടപ്പിലാക്കുന്ന വകുപ്പായി റവന്യൂ വകുപ്പ് മാറ്റുമെന്ന് മന്ത്രി കെ രാജൻ. നവംബർ ഒന്നിനകം വില്ലേജ് ഓഫീസുകൾ മുതൽ സെക്രട്ടറിയേറ്റ് വരെ എല്ലാ സേവനങ്ങളും സ്മാർട്ട് ആകും. ബേപ്പൂർ സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അദ്ധ്യക്ഷത വഹിച്ചു. ഓഫീസുകളെ കാലത്തിനനുസരിച്ച് മാറ്റുന്നത് ജീവനക്കാർക്കും ജനങ്ങൾക്കും സൗകര്യപ്രദമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു. നിർമ്മിതി കേന്ദ്രം റീജിയണൽ എൻജിനീയർ റിപ്പോർട്ട് അവതരിപ്പിച്ചു. മേയർ ഡോ.ബീന ഫിലിപ്പ് മുഖ്യാതിഥിയായി. കോർപ്പറേഷൻ സ്ഥിരം സമിതി അംഗം കെ.കൃഷ്ണകുമാരി, കൗൺസിലർമാരായ കെ.രാജീവ്, വാടിയിൽ നവാസ്, എം.ഗിരിജ, ടി.രജനി, കെ.സുരേശൻ, ടി.കെ ഷമീന, ജില്ലാ കളക്ടർ എ.ഗീത, എ.ഡി.എം സി.മുഹമ്മദ് റഫീഖ്, തഹസിൽദാർ എ.എം പ്രേംലാൽ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ

പ്രസംഗിച്ചു.

വടകര: കേരളത്തിൽ ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം കൊണ്ടുവരുമെന്ന് മന്ത്രി കെ.രാജൻ. വില്യാപ്പള്ളി സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം മേമുണ്ടയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.പി കുഞ്ഞമ്മദ് കുട്ടി എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എം.പി മുഖ്യാതിഥിയായി. നിർമ്മിതി കേന്ദ്രം റീജിയണൽ എൻജീനിയർ കെ.എം ശശി റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷിജ ശശി, തോടന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം.ശ്രീലത, വില്ല്യാപള്ളി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിജുള, കെ.വി റീന, പി.കെ മുരളി, കെ.കെ സിമി, ഒ.എം ബാബു, എം.കെ റഫീഖ്, പി സുബീഷ്, വളളിൽ ശാന്ത, കെ ഗോപാലൻ, ഇബ്രായി പുത്തലത്ത് എന്നിവർ പ്രസംഗിച്ചു. ജില്ലാ കളക്ടർ എ ഗീത സ്വാഗതവും എ.ഡി.എം സി മുഹമ്മദ് റഫീഖ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.