SignIn
Kerala Kaumudi Online
Wednesday, 01 May 2024 4.42 PM IST

മൺമതിൽ ഫ്ളൈ ഓവറിനെതിരെ കരിദിനം ആചരിച്ച് കൊട്ടിയം

kottiyam
കൊട്ടിയത്ത് മൺമതിൽ ഫ്ളൈഓവർ നിർമ്മിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കരിദിനാചരണത്തിന്റെ ഭാഗമായി നടന്ന പ്രതിഷേധ പ്രകടനം

കൊട്ടിയം: ദേശീയപാത 66 വികസനത്തിന്റെ ഭാഗമായി മൺമതിൽ ഫ്ളൈഓവർ നിർമ്മിക്കുന്നതിനെതിരെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കൊട്ടിയത്ത് കരിദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി കൊട്ടിയം ജംഗ്ഷനിലെയും സമീപപ്രദേശങ്ങളിലെയും വ്യാപാരികൾ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, ആശുപത്രികളിലെ ഡോക്ടർമാർ, മറ്റ് ജീവനക്കാർ, ആട്ടോ-ടാക്സി-ചുമട്ട് തൊഴിലാളികൾ തുടങ്ങിയവർ കൊട്ടിയത്ത് എലിവേറ്റഡ് ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചു. വൈകിട്ട് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ജംഗ്ഷനിൽ പ്രതിഷേധ പ്രകടനവുംനടത്തി.

പ്രകടനത്തിന്റെ സമാപന യോഗത്തിൽ ആക്ഷൻ കൗൺസിൽ രക്ഷാധികാരികളായ അഡ്വ.കൊട്ടിയം എൻ.അജിത്കുമാർ, പുല്ലാംകുഴി സന്തോഷ്‌, കൺവീനർ ഇൻ ചാർജ് ജോൺ മോത്ത, ഡോ.ആതുരദാസ്, സമീർ റോയൽ, പളനി, ഷെമീർ ഖാൻ, ഗോഡ്സൺ, അജീഷ് പാറവിള, ഷാജി ന്യൂ കേരള, താഹകുഞ്ഞ് എന്നിവർ സംസാരിച്ചു. അലൻ വിൽഫ്രഡ്‌, ഡി.വി.ഷിബു, ഷെമീർ അഹമ്മദ്, ഷിബു റാവുത്തർ, രാജൻ തട്ടാമല, സാജൻ കവറാട്ടിൽ, നാസർ കുഴിവേലിൽ, അബി, സന്തോഷ്‌ തട്ടാമല, നൗഷാദ് ആൽഫ, രാജേഷ് എന്നിവർ കരി ദിനാചാരണത്തിനും പ്രകടനത്തിനും നേതൃത്വം നൽകി. തുടർപ്രക്ഷോഭ പരിപാടികളുടെ ഭാഗമായി ആക്ഷൻ കൗൺസിൽ മേയ്‌ 4ന് കൊട്ടിയത്ത് മനുഷ്യച്ചങ്ങല തീർക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOLLAM, 1
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.