കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഗജരാജ രത്ന പട്ടം സ്വീകരിച്ച് കൊല്ലത്തെത്തിയ തൃക്കടവൂർ ശിവരാജുവിന് ഊഷ്മളമായ സ്വീകരണം നൽകി. ഇന്നലെ വൈകുന്നേരം ആറോടെ തേവള്ളിക്കര മഹാലക്ഷ്മിക്കാവിലെത്തിയ ശിവരാജുവിനെ ഉപദേശക സമിതിയുടെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ വരവേറ്റു. ഉപദേശക സമിതി ഭാരവാഹികളും എട്ട് കരക്കാരും ഭക്തജനങ്ങളും ആന പ്രേമികളും ചേർന്ന് വരവേറ്റ് ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് ആനയിച്ചു. ഇന്നലെ രാവിലെ നന്തൻകോട് ദേവസ്വം ബോർഡ് ആസ്ഥാനത്തു വച്ചാണ് ശിവരാജുവിന് ഗജരാജ രത്ന പട്ടം നൽകി ആദരിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപൻ മുഖ്യാതിഥിയായി. പാപ്പാൻ മനോജ് പട്ടം ഏറ്റുവാങ്ങി. സ്വീകരണത്തിന് ഉപദേശക സമിതി പ്രസിഡന്റ് ആർ. രാമചന്ദ്രൻ നായർ, സെക്രട്ടറി എസ്. രതീഷ് കുമാർ, വൈസ് പ്രഡിഡന്റ് എസ്.സുബിൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |